പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്നവർക്ക് സാഫ്‌ക യാത്രയയപ്പ് നൽകി
ദമാം: രണ്ടു പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ബാപ്പു തേഞ്ഞിപ്പലം ഫസൽ പി എം എന്നിവർക്ക് സാഫ്‌ക (സോഷ്യൽ അലയൻസ് ഫോർ കൾച്ചറൽ ആക്റ്റിവിറ്റിസ്) യാത്രയയപ്പ് നൽകി. ജുബൈലിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ബാപ്പു തേഞ്ഞിപ്പലം കവിയും സാഫ്‌കയുടെ ഫൗണ്ടറും കൂടിയാണ്. പതിറ്റാണ്ടുകൾ നീണ്ട പ്രവാസത്തിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതൃനിരയിലും സാഫ്‌കയുടെ ജീവകാരുണ്യ സേവനങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു ഫസൽ പി എം.
ഇർഷാദ് നിലമേൽ അധ്യക്ഷത വഹിച്ച പരിപാടി മുഹമ്മത് കുട്ടി മാവൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇർഷാദ് നിലമേൽ, നൗഷാദ് പയ്യനാട്ടുപടിക്കൽ, ഫാറൂഖ് റാഷിദ്, മുഹമ്മത് കുട്ടി മാവൂർ തുടങ്ങിയവർ മൊമെന്റോ നൽകി.
സാഫ്‌ക സാരഥികളായ റസാക്ക് ഉള്ളാട്ടിൽ, നൗഷാദ് പയ്യനാട്ടുപടിക്കൽ, സമീർ അരീക്കോട്, സലാം മഞ്ചേരി, അജ്മൽ, ശിഹാബ് ഹസ്സൻ, ജസീർ കണ്ണൂർ, അൻവർ സലാഹുദ്ധീൻ, ഹാഫിസ് മുഹമ്മദ്, ജമാൽ കൊയ്‌പ്പിള്ളി, സിദ്ദിഖ് ആലംകോടൻ, സന്തോഷ് വാസുദേവ്, സുൽഫി തിരുവനന്തപുരം, അബ്ദുൽ വാഹിദ്, വഹീദ ഫാറൂഖ്, നസീമ അബ്ദുൽ ഖാദർ, തുടങ്ങിയവർ ആശംസകൾ പറഞ്ഞു. ഫാറൂഖ് റാഷിദ് സ്വാഗതവും
നാസർ മുളവന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."