'ഞാനിവിടെ ഉള്ളിടത്തോളം അനുമതി ലഭിക്കില്ല' എന്നു ഭീഷണി മുഴക്കിയ കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ ഭാര്യക്ക് പാര്‍ട്ടിയുടെ പിന്തുണ. ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമം
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നഗരസഭാ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. തദ്ദേശഭരണ മന്ത്രി എ.സി മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും അറിയിച്ചിരുന്നു.
'ഞാനിവിടെ ഉള്ളിടത്തോളം അനുമതി ലഭിക്കില്ല' എന്നു ഭീഷണി മുഴക്കിയ നഗരസഭ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ ശ്യാമളക്കു പാര്‍ട്ടിയുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളക്കെതിരെ നടപടി ആലോചനയിലില്ലെന്നും ജയരാജന്‍ പറഞ്ഞു. നിങ്ങള്‍ മുകളില്‍ പിടിപാടുള്ളവരല്ലേ നിങ്ങള്‍ കെട്ടിട നമ്പറും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മുകളില്‍ നിന്നും തന്നെ വാങ്ങിക്കോളി എന്നു ശ്യാമള വെല്ലുവിളിച്ചിരുന്നു.
കണ്‍വെന്‍ഷന്‍ സെന്റര്‍ യാഥാര്‍ഥ്യമാക്കാന്‍ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് ജയരാജന്‍ പറഞ്ഞു. റിപ്പോര്‍ട്ട് വൈകാതെ ലഭ്യമാക്കണമെന്നും സാജന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും എം.വി ജയരാജന്‍ പറഞ്ഞു.ആന്തൂരിലെ സാജന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പി ജയരാജനും അടക്കമുള്ള നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്.
ആന്തൂര്‍ നഗരസഭാ പരിധിയിലെ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 18നു പുലര്‍ച്ചെയാണ് പ്രവാസിയായിരുന്ന സാജന്‍ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. രാഷ്ട്രീയ പ്രേരിതമായാണ് കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കാതിരുന്നതെന്നാണ് ആരോപണം.
സംഭവത്തില്‍ ഉദ്യോഗസ്ഥരെ ഇന്ന് തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ തദ്ദേശ സ്വയംഭരണമന്ത്രി എ.സി മൊയ്ദീന്‍ ക്ഷോഭിച്ചാണ് പ്രതികരിച്ചത്. ആര് മരിച്ചാലും ശമ്പളം കിട്ടുമല്ലോ എന്ന് പറഞ്ഞ മന്ത്രി ഉദ്യോഗസ്ഥരെ മുറിയില്‍ നിന്നും ഇറക്കിവിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."