സ്‌കൂളുകള്‍ ചന്തകളല്ല: 'നട്ടുച്ച സമരം' നടത്തി
കോഴിക്കോട്: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന യൂനിഫോം കച്ചവടത്തില്‍ പ്രതിഷേധിച്ച് 'സ്‌കൂളുകള്‍ ചന്തകളല്ല' എന്ന പേരില്‍ നട്ടുച്ച സമരം നടത്തി. സ്‌കൂളുകള്‍ യൂനിഫോം ചന്തകളായി മാറിയിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. വിതരണം ചെയ്യപ്പെടുന്നത് പലപ്പോഴും ഗുണമേന്മ കുറഞ്ഞ യൂനിഫോമുകളാണ്. അവക്കും വലിയ വിലയാണ് ഈടാക്കുന്നത്. ഇത് വാങ്ങിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യമാണുള്ളത്. ഇത് പാവപ്പെട്ടവര്‍ക്ക് പ്രയാസമാണെന്നും ഇവര്‍ ആരോപിച്ചു. നോട്ടുപുസ്തകങ്ങളുടെ വില്‍പ്പനയില്‍ വന്‍ചൂഷണം നടക്കുന്നുണ്ടെന്നും ഗുണമേന്മ കുറഞ്ഞ പുസ്തകങ്ങള്‍ക്ക് കൂടിയ വില ഈടാക്കുന്നുതായും ഇവര്‍ അഭിപ്രായപ്പെട്ടു. മാനാഞ്ചിറ എല്‍.ഐ.സി കോര്‍ണറില്‍ സംഘടിപ്പിച്ച നട്ടുച്ച സമരത്തിന് എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. വി. വാസു, പി.കെ ശരള, എന്‍. പ്രേമലത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."