HOME
DETAILS
MAL
മധ്യപ്രദേശില്‍ പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ എലി കടിച്ചു
backup
May 18 2017 | 03:05 AM
ഭോപ്പാല്‍: മധ്യപ്രദേശില്‍ നവജാത ശിശുവിനെ ആശുപത്രിയില്‍ വച്ച് എലി കടിച്ചു. ഷിവ്പുരി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ തറയില്‍ അമ്മയോടൊപ്പം കിടക്കുമ്പോഴാണ് കുട്ടിക്ക കടിയേറ്റത്. മെയ് 14നായിരുന്നു സുനിത എന്ന വീട്ടമ്മയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിച്ചത്.
തുടര്‍ന്ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ കട്ടില്‍ ഒഴിവില്ലാത്ത് കാരണം സുനിതയെ ആശുപത്രി അധികൃതര്‍ തറയില്‍ കിടത്തുകയായിരുന്നു. പ്രസവിച്ച് രണ്ടാം നാളാണ് കുട്ടിയുടെ കൈയില്‍ എലി കടിച്ചത്. രക്തം വാര്‍ന്നതിനെത്തുടര്‍ന്നാണ് സുനിതയും കാര്യമറിയുന്നത്. തുടര്‍ന്ന് കുട്ടിക്ക് ആശുപത്രിയില്‍ വച്ച് തന്നെ കുത്തിവെപ്പും ചികിത്സയും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."