വാളയാര്‍ കേസ്: ഡിവൈ.എസ്.പിക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് നീതി സമരസമിതി
കൊച്ചി: വാളയാര്‍ കേസിലെ അപ്പീല്‍ വേളയില്‍ കേസന്വേഷണത്തില്‍ ഗുരുതരമായ തകരാറുകള്‍ സംഭവിച്ചുവെന്ന് സര്‍ക്കാര്‍ വക്കീല്‍ തന്നെ കോടതിയില്‍ സമ്മതിച്ച സാഹചര്യത്തില്‍ കേസ് അന്വേഷണത്തിന്റെ ചുമതല വഹിച്ച ഡിവൈ.എസ്.പി എം.ജെ സോജനെതിരേ ക്രിമിനല്‍ കേസ് എടുക്കണമെന്നും സര്‍വിസില്‍നിന്നു പുറത്താക്കണമെന്നും വാളയാര്‍ നീതി സമരസമിതി ആവശ്യപ്പെട്ടു.
അത്മഹത്യയായി പൊലിസ് ചിത്രീകരിച്ച കേസില്‍ കൊലപാതക സാധ്യത പരിശോധിക്കണമെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ സര്ജന് ആവശ്യപ്പെട്ടിട്ടും അതിന് പൊലിസ് തയാറായില്ല എന്ന കാര്യം കുട്ടികളുടെ അമ്മയ്ക്കു വേണ്ടി ഹാജരായ അഡ്വ. ജോണ്‍ റാല്‍ഫ് ചൂണ്ടിക്കാട്ടിയിരുന്നു.
അതുകൊണ്ടു തന്നെ പുനരന്വേഷണം വേണമെന്ന ആവശ്യം കോടതി അനുഭാവപൂര്‍വ്വം പരിഗണിച്ചു.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്കിയ നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അവര്‍ക്കെതിരേ കേസെടുക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നതെന്നും സമരസമിതി ഭാരവാഹികളായ വിളയോടി വേണുഗോപാല്‍ ,വി .എം മാര്സന് ,സി.ആര്. നീലകണ്ഠന് എന്നിവര്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."