ബിനോയ് കോടിയേരിക്കെതിരായ ആരോപണം നിയമസഭയില്‍ ഉന്നയിക്കും: മുല്ലപ്പള്ളി
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ആരോപണം നിയമസഭയില്‍ ഉന്നയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോപണത്തെ വ്യക്തിപരമായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകന്‍ ഡാന്‍സ് ബാറില്‍ പോകുന്നത് പാര്‍ട്ടിയുടെ അപചയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏത് രാഷ്ട്രീയപാര്‍ട്ടിയിലെ നേതാവിന്റെ മകനായാലും അംഗീകരിക്കാനാവില്ല. ഇത് സ്ത്രീകളുടെയാകെ പ്രശ്‌നമായി കാണുന്നു. പരാതി നല്‍കിയ സ്ത്രീയ്ക്ക് നീതിലഭിക്കണം. ഇതിന് അന്വേഷണം നടത്തണം. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മക്കള്‍ക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. ആത്മഹത്യയില്‍ നഗരസഭയ്ക്ക് പങ്കുണ്ട്. സി.പി.എം ജില്ലാ ഘടകത്തിലുണ്ടായ ഭിന്നിപ്പിന് ആത്മഹത്യ ചെയ്ത വ്യവസായി ബലിയാടാകുകയായിരുന്നോ എന്നതും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."