HOME
DETAILS

മധ്യപ്രദേശ് ഭരണം സുരക്ഷിതമാക്കി ബി.ജെ.പി

  
backup
November 10 2020 | 23:11 PM

%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7


മറ്റു സംസ്ഥാനങ്ങളിലും
ബി.ജെ.പി മുന്നേറ്റം


ന്യൂഡല്‍ഹി: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സുരക്ഷിതമാക്കി ബി.ജെ.പി. 28 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളില്‍ വിജയിച്ച ബി.ജെ.പി 18 സീറ്റുകളില്‍ മുന്നിലാണ്. 230 അംഗ അസംബ്ലിയില്‍ 107 അംഗങ്ങളുള്ള ബി.ജെ.പിക്ക് ഭൂരിപക്ഷം ഉറപ്പാക്കാന്‍ ഒന്‍പത് സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസിന് അധികാരം തിരിച്ചു പിടിക്കണമെങ്കില്‍ 28 സീറ്റുകളിലും വിജയിക്കണം. ആറു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. ഒരു സീറ്റില്‍ ബി.എസ്.പിയും മുന്നിലാണ്.
കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി 25 കോണ്‍ഗ്രസ് എം.എല്‍.എമാരെ മാര്‍ച്ചില്‍ കൂറു മാറ്റിയതോടെയാണ് മധ്യപ്രദേശില്‍ ഇത്രയധികം സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മറ്റു മൂന്നു സീറ്റുകളില്‍ സിറ്റിങ് അംഗങ്ങള്‍ മരിച്ചുപോകുകയായിരുന്നു. സുവാശ്ര, മാന്‍ദാത്ത, അശോക് നഗര്‍ എന്നീ മണ്ഡലങ്ങളിലാണ് നിലവില്‍ ബി.ജെ.പി വിജയമുറപ്പിച്ചത്. ബി.ജെ.പി ആശയത്തിന്റെ വിജയമാണ് മധ്യപ്രദേശില്‍ നേടിയതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു. ചിലയിടങ്ങളില്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലെ ബാറോഡയില്‍ കോണ്‍ഗ്രസിന്റെ ഇന്ദുരാജ് നര്‍വാള്‍ വിജയിച്ചു. ജാര്‍ഖണ്ഡിലെ ദുംക, ബെര്‍മോ സീറ്റുകളില്‍ ബി.ജെ.പിയാണ് മുന്നില്‍. ഉത്തര്‍പ്രദേശിലെ ഏഴു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പില്‍ ആറെണ്ണം ബി.ജെ.പി നിലനിര്‍ത്തി. ഒരു സീറ്റില്‍ സമാജ് വാദി പാര്‍ട്ടിക്കാണ് വിജയം. തെലങ്കാനയിലെ ദുബാക്കയിലും ബി.ജെ.പി മുന്നിലാണ്. കര്‍ണാടക രാജരാജേശ്വരി നഗറിലും സിറയിലും ബി.ജെ.പി വിജയിച്ചു. ഗുജറാത്തിലെ എട്ടു സീറ്റുകളിലും ഒഡീഷയിലെ രണ്ടു സീറ്റുകളിലും ബി.ജെ.പി മുന്നിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago