HOME
DETAILS
MAL
ഇന്ത്യയ്ക്ക് അനുകൂലമായ വിധി; ഹരീഷ് സാല്‍വേയ്ക്ക് നന്ദി പറഞ്ഞ് സുഷമ
backup
May 18 2017 | 11:05 AM
ന്യൂഡല്‍ഹി: മുന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെതിരായ പാക് കോടതി വിധി സ്റ്റേ ചെയ്ത അന്താരാഷ്ട്ര കോടതി വിധിയില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. കുല്‍ഭൂഷണിന്റെ കുടുംബത്തിനും രാജ്യത്തെ ജനങ്ങള്‍ക്കും ഏറെ ആശ്വാസം പകരുന്ന വിധിയാണ് വന്നതെന്ന് അവര്‍ പറഞ്ഞു.
കേസില്‍ ഇന്ത്യക്കു വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയ്ക്ക് അവര്‍ നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഹരീഷ് സാല്‍വേയെ അഭിനന്ദിച്ച് സുഷമ രംഗത്തെത്തിയത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ക്ക് ആശംസ അറിയിക്കുന്നതായും അവര്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."