ആസ്‌ത്രേലിയക്ക് 48 റണ്‍സ് ജയം വീണ്ടും ഒന്നാം സ്ഥാനത്ത്
ട്രെന്‍ഡ്ബ്രിഡ്ജ്: കംഗാരുക്കളെ കശാപ്പ് ചെയ്യാനിറങ്ങിയ കടുവകള്‍ക്ക് നിരാശ. ആസ്‌ത്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ ബംഗ്ലാദേശിനായില്ല. ഒടുവില്‍ 48 റണ്‍സിന് ബംഗ്ലാദേശ് ഓസീസിനോട് അടിയറവ് പറഞ്ഞു. 382 റണ്‍സ് വിജയലക്ഷ്യമാണ് ആസ്‌ത്രേലിയ ബംഗ്ലാദേശിന് നല്‍കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഡേവിഡ് വാര്‍ണറുടെ തീപ്പൊരി ബാറ്റിങ്ങാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ബംഗ്ലാദേശ് ബൗളിങ് നിരയെ അടിച്ച് തകര്‍ത്തു. വാര്‍ണര്‍ 147 പന്തില്‍ 166 റണ്‍സെടുത്തു. മെല്ലെപ്പോക്കിനെ ടൂര്‍ണമെന്റില്‍ വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ വിശ്വരൂപം കാണിക്കുകയായിരുന്നു വാര്‍ണര്‍. 14 ബൗണ്ട@റിയും അഞ്ച് സിക്‌സറുമാണ് വാര്‍ണര്‍ നേടിയത്. ആരോണ്‍ ഫിഞ്ചുമൊത്ത് ആദ്യ വിക്കറ്റില്‍ തന്നെ 121 റണ്‍സാണ് വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തത്.
പിന്നീടെത്തിയ ഉസ്മാന്‍ ഖവാജയിലൂടെ യഥാര്‍ഥ കൂട്ടുകെട്ട് ഉ@ണ്ടാക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചു. സൗമ്യ സര്‍ക്കാര്‍ മാത്രമാണ് ബൗളര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. അതേസമയം ലോകകപ്പില്‍ വാര്‍ണര്‍ ഏറ്റവുമധികം റണ്‍സെടുക്കുന്ന പട്ടികയില്‍ ഒന്നാമതെത്തി.
ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് വാര്‍ണര്‍ കുറിച്ചത്. ഖവാജ 72 പന്തില്‍ 89 റണ്‍സടിച്ച് മികച്ച പ്രകടനം നടത്തി. പത്ത് പന്തില്‍ 32 റണ്‍സടിച്ച് മാക്‌സ്‌വെല്‍ ഇന്നിങ്‌സിന് വേഗം കൂട്ടുകയും ചെയ്തതോടെ ലോകകപ്പിലെ രണ്ട@ാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഓസീസ് കുറിച്ചത്. സൗമ്യ സര്‍ക്കാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നാലാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 23 നില്‍ക്കുമ്പോള്‍ സൗമ്യ സര്‍ക്കാറിനേയാണ് നഷ്ടമായത്. പിന്നീട് തമീം ഇഖ്ബാലും ഷാക്കിബും പിടിച്ച് നിന്നു. 74 പന്ത് നേരിട്ട തമീം 62 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കളംവിട്ടത്. എന്നാല്‍ ഈ കൂട്ടുകെട്ടും അധികം നീണ്ടില്ല. 102 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഷാക്കിബും കൂടാരം കയറി. 41 പന്തില്‍ നിന്ന് ഷാക്കിബ് 41 റണ്‍സ് സ്വന്തമാക്കി. മികച്ച നീക്കവുമായി മുഷ്ഫികുറഹ്മാന്‍ ക്രീസില്‍ നിലയുറപ്പിച്ചെങ്കിലും രക്ഷയുണ്ടായില്ല. 97 പന്തില്‍ 102 റണ്‍സ് നേടിയാണ് മുഷ്ഫിഖുറഹ്മാന്‍ കളംവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."