HOME
DETAILS

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം

  
backup
May 18 2017 | 19:05 PM

%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5-2




തൊടുപുഴ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് നടപടി ഊര്‍ജ്ജിതമാക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കലക്‌ട്രേറ്റില്‍ മഴക്കാലപൂര്‍വ്വ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും.
കൃഷി, ആരോഗ്യം, ജലസേചനം, കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി എന്നീ വകുപ്പുകളില്‍ നിന്നും ഓരോ ഉദ്യോഗസ്ഥന്‍മാരെ ഏത് സമയത്ത് ആവശ്യപ്പെട്ടാലും ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ ഹാജരാകുന്ന വിധത്തില്‍ നിയോഗിക്കണം. എല്ലാ വകുപ്പുകളുടെ പ്രതിനിധികളെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ ഉള്‍പ്പെടുത്തും. പ്രകൃതിക്ഷോഭ സാധ്യതകള്‍ ഉള്ള വില്ലേജുകളെക്കുറിച്ച് പ്രത്യേകമായി പരിശോധിക്കും.
ഈ വില്ലേജുകളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റോഡരികില്‍ വീഴാറായി അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുവാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും മൂലം അപകടമോ നാശനഷ്ടമോ ഉണ്ടായാല്‍ നടപടി സ്വീകരിക്കും.
എല്ലാ വകുപ്പുകളില്‍ നിന്നും ഒരു നോഡല്‍ ഓഫീസറെ നിയമിക്കുന്നതിനും ഓരോ വകുപ്പുകളിലും ഉളള സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കി ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ സൂക്ഷിക്കണം. ഏതെങ്കിലും തരത്തിലുള്ള പ്രകൃതിക്ഷോഭം ഉണ്ടായാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും.
വാഹനങ്ങളും സുരക്ഷാ ഉപകരണങ്ങളും സജ്ജമാക്കും. എല്ലാ വകുപ്പുകളും അനുയോജ്യരായ രണ്ട് ഉദ്യോഗസ്ഥരെ അതത് വകുപ്പുകളുമായി ബന്ധപ്പെട്ട ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിലേക്ക് നിയോഗിക്കണം.
ആരോഗ്യവകുപ്പ് അടിയന്തരമായി ആശാവര്‍ക്കര്‍മാരുടെയും പി.എച്ച്.സി ജീവനക്കാരുടെയും ജില്ലാതല യോഗം ചേര്‍ന്ന് സുരക്ഷാ പ്രതിരോധ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ശേഖരിച്ച് സൂക്ഷിക്കണം. ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാക്കണം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സുകള്‍ (എ.എല്‍.എസ് സൗകര്യത്തോടുകൂടിയത്) സജ്ജമാക്കണം.
മലവെള്ള കുത്തൊഴുക്ക് ഉണ്ടായേക്കാവുന്ന നദീതീരങ്ങളിലും (കുളിക്കടവുകള്‍) മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകളിലും പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം.
 തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം.
മഴ നിലക്കുന്ന മുറയ്ക്ക് മാത്രമേ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കാവൂ. ജെ.സി.ബി , ടിപ്പര്‍ പോലുള്ള വലിയ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാക്കാന്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കണം.
വര്‍ഷകാലത്ത് റോഡ് സുരക്ഷാ ഉറപ്പാക്കാനായി സ്പീഡ് ലിമിറ്റ് നിര്‍ബന്ധമായും പാലിച്ചുകൊണ്ട് വേണം വാഹനം ഓടിക്കേണ്ടത്.
റോഡുകളില്‍ അടിയന്തരമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍, സുരക്ഷ വേലികള്‍ നിര്‍മ്മിക്കേണ്ടതുണ്ടെങ്കില്‍ റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഹൈവേകളില്‍ നടക്കുന്ന മരാമത്ത് പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. നിലവിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ വൃത്തിയാക്കണം. ആവശ്യമെങ്കില്‍ പുതിയവ സ്ഥാപിക്കണം.
ജില്ലയിലെ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഈ വിവരം ഇറിഗേഷന്‍, കെ.എസ്.ഇ.ബി വകുപ്പുകള്‍ മുന്‍കൂട്ടി ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ അറിയിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ക്ക് 10,000 രൂപവീതം ആദ്യഘട്ടമായി അനുവദിച്ചിട്ടുണ്ട്.
ഈ മാസം 28ന് ഡ്രൈഡേ ആയി ആചരിച്ച് മഴക്കാലപൂര്‍വ്വ ശുചീകരണം ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനും കലക്ടര്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, ആര്‍.ഡി.ഒ പി.ജി. രാധാകൃഷ്ണന്‍, ജില്ലാതല ഓഫീസര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ , സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  13 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago