HOME
DETAILS
MAL
നിക്ഷേപത്തട്ടിപ്പ് സംഭവത്തില്‍ പരിശോധിച്ച് നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി
backup
July 27 2016 | 18:07 PM
തൃപ്രയാര്‍: കുറി നിക്ഷേപ പണം സ്വീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പരിശോധിച്ച് നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്കി.
ഏകദേശം 30 കോടി രൂപയോളം തട്ടിപ്പ് നടത്തിയ ട്രേഡ് ലിങ്ക് ഉടമകളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഗീതാ ഗോപിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന് ചേംബറില്‍ നിവേദനം നല്‍കിയത്. മന്ത്രിമാരായ എ.സി മൊയ്തീന്, പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവര്‍ക്കും നിവേദനം നല്കി. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ അശോകന് കണ്ണോളി, ശിവശങ്കരന് ഇട്ടിയേടത്ത് ഉള്‍പ്പെടെയുള്ള പത്തംഗ ഇടപാടുകാരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
ഈ മാസം ഒന്നിനാണ് ട്രേഡ് ലിങ്ക്സിന്റെ തൃപ്രയാറിലെ മെയിന്‍ ബ്രാഞ്ചും മറ്റ് ആറു ശാഖകളും പൊലിസ് അടച്ചുപൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."