മേലെ ചൊവ്വ- മട്ടന്നൂര്‍ റോഡ് മെക്കാഡം ടാറിങ് പൂര്‍ത്തിയായി
മട്ടന്നൂര്‍: മേലെചൊവ്വ-മട്ടന്നൂര്‍ റോഡ് ദേശീയപാതയായി പ്രഖ്യാപിച്ചതിനു ശേഷം ആരംഭിച്ച റോഡിന്റെ വീതികൂട്ടലും മെക്കാഡം ടാറിങ്ങും പൂര്‍ത്തിയായി. മേലെചൊവ്വ മുതല്‍ മട്ടന്നൂര്‍ വരെയുള്ള 23 കിലോമീറ്റര്‍ ദൂരമാണ് അറ്റകുറ്റപ്പണി നടന്നത്. ചാലോട് ജങ്ഷന് മുതല്‍ ആരംഭിച്ച പ്രവൃത്തി കണ്ണൂര്‍ ഭാഗത്തേക്കും മട്ടന്നൂര്‍ ഭാഗത്തേക്കും ഒരു മാസം കൊണ്ടാണ് പൂര്‍ത്തിയായത്. അഞ്ചര മീറ്റര്‍ വീതിയുള്ള റോഡ് ഇരുവശത്തുമായി ഒന്നര മീറ്റര്‍ വര്‍ധിപ്പിച്ച് ഏഴു മീറ്ററാക്കിയാണ് പ്രവൃത്തി നടത്തുന്നത്.റോഡ് ഏഴുമീറ്ററാക്കിയതിനു ശേഷം മുഴുവനായി ഒരു കോട്ടിങ് മെക്കാഡം ഡാറിങ് നടത്തുകയായിരുന്നു. റോഡിന്റെ രണ്ട് ഭാഗത്തും കുഴികളെടുത്ത് കല്ല് പാകിയാണ് വീതി കൂട്ടിയത്.
എന്നാല്‍ റോഡ് വീതി കൂട്ടിയതോടെ പലയിടത്തും നടപ്പാതയില്ലാത്തത് കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസമാകുന്നുണ്ട്. റോഡിനിരുവശവും റവന്യൂ വകുപ്പിന്റെ സ്ഥലമുള്ളതിനാല്‍ കുറച്ച് സ്ഥലം മാത്രമേ ഏറ്റെടുക്കേണ്ടതുള്ളുവെങ്കിലും ചിലയിടങ്ങളില്‍ വഴിയാത്രക്കാര്‍ക്ക് നടക്കാന്‍ അല്പം പോലും വഴിയില്ലാതായിട്ടുണ്ട്.
രണ്ട് മാസംമുന്‍പാണ് 26 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മേലെചൊവ്വ-ചാലോട്-മട്ടന്നൂര്‍ വിമാനത്താവള പാത കേന്ദ്ര ദേശീയപാത അതോറിറ്റി ദേശീയപാതയായി അംഗീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."