വൃക്കമാറ്റിവയ്ക്കാന്‍ യുവാവ് സുമനസുകളുടെ സഹായം തേടുന്നു
കൊട്ടിയം: ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാവാതെ വലയുന്നു.
അയത്തില്‍ ഗോപാലശ്ശേരി എസ്.എന്‍.എഞ്ചിനിയറിങ് വര്‍ക്‌സിന് എതിര്‍വശം ജി.വി.നഗര്‍ 136 ല്‍ വാടകക്ക് താമസിക്കുന്ന കണ്ണനല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ പരേതയായ വസന്തകുമാരിയുടെയും രവീന്ദ്രന്‍ ആചാരിയുടെയും മകനായ വി.ആര്‍.സുബീഷ് (32) ആണ് ചികിത്സക്കായി പണമില്ലാതെ വലയുന്നത്. മാതാവിന്റെ മരണശേഷം പിതാവ് ഉപേക്ഷിച്ചു പോയതിനാല്‍ മാതാവിന്റെ സഹോദരിയും അവിവാഹിതയുമായ ഷീലയുടെ സംരക്ഷണയിലാണ് സുബീഷ് ഇപ്പോള്‍ കഴിയുന്നത്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു കിട്ടുന്ന വരുമാനം കൊണ്ട് ജീവിച്ചിരുന്ന ഷീലക്ക് സുബീഷിനെ സംരക്ഷിക്കേണ്ടതിനാല്‍ ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഷീലയുടെ സഹോദരിയും അവിവാഹിതയുമായ ചന്ദ്രികാ കുമാരിയെന്ന 65 കാരിയും അസുഖം ബാധിച്ച് സുബീഷിനൊടൊപ്പം കിടപ്പിലാണ്. സുബീഷിനും ചന്ദ്രികാ കുമാരിക്കും ചികിത്സക്കും മരുന്നിനുമായി ദിവസവും നല്ലൊരു തുകയാണ് വേണ്ടത്. തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ സുബീഷിന് ആഴ്ചയില്‍ നാല് ഡയാലിസിസ് നടത്തി വരികയാണ്. മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് ഇലപ്പാള്‍ ചികിത്സകള്‍ നടത്തുന്നത്. വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് പോംവഴിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ലക്ഷങ്ങള്‍ വേണ്ടിവരും.
പുസ്തങ്ങളുടെ റെപ്രസന്റേറ്റിവായി ജോലി നോക്കുമ്പോഴാണ് സുബീഷിന് വൃക്കരോഗം ബാധിക്കുന്നത്. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാന്‍ കഴിയാത്തതിനാല്‍ വീട് ഒഴിയണമെന്ന് വീട്ടുടമ പറഞ്ഞിട്ടുണ്ട്. സുമനസുകള്‍ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്ലം ബിഷപ്പ് ജെറോംനഗര്‍ ബ്രാഞ്ചില്‍ 67300480 261, ഐ.എഫ്.എസ്.സി. കോഡ്.എസ്.ബി.ഐ.എന്‍.0 070054 എന്ന നമ്പരില്‍ സുബീഷിന്റെ പേരില്‍ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9633724833.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."