HOME
DETAILS
MAL
ബിനീഷ് കോടിയേരി റിമാന്‍ഡില്‍
backup
November 12 2020 | 03:11 AM
പരപ്പന അഗ്രഹാര
ജയിലിലേക്ക് മാറ്റി
ബംഗളൂരു: ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കേസില്‍ ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ബെംഗളൂരു 34ാം അഡീഷനല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതിയുടെതാണ് നടപടി. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.
കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്നലെ രാവിലെ 11.30ന് ബിനീഷിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി ചേര്‍ന്ന ഉടന്‍ ബിനീഷിന്റെ ജാമ്യഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ രംഗത്തുവന്നെങ്കിലും ജാമ്യം നല്കരുതെന്നു വാദിച്ച് ബിനീഷിനെതിരേ ഇ.ഡി കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടു. ബിനീഷിന് സാമ്പത്തിക-രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അതിന്റെ തെളിവാണ് നവംബര്‍ നാലിന് തിരുവനന്തപുരത്ത് റെയ്ഡിനിടെ നടന്നതെന്നും ഇ.ഡി വാദിച്ചു.
ഇതോടെയാണ് ചോദ്യംചെയ്യാനായി രണ്ടാഴ്ചകൂടി കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. കഴിഞ്ഞമാസം 29നാണ് ബിനീഷ് അറസ്റ്റിലായത്. അന്ന് മുതല്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണ് ബിനീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."