വിദഗ്ധസമിതി റിപ്പോര്‍ട്ട് തള്ളണമെന്ന് പഞ്ചായത്ത്
പയ്യന്നൂര്‍: രാമന്തളി മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എം.സി ദത്തന്‍ ചെയര്‍മാനായ വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് രാമന്തളി ജനതയെ സംബന്ധിച്ച് നിരാശാജനകമാണെന്നു പഞ്ചായത്ത് ഭരണസമിതിയോഗം വിലയിരുത്തി. ഇതിനാല്‍ റിപ്പോര്‍ട്ടില്‍ മാറ്റംവരുത്തണമെന്നു ആവശ്യപ്പെട്ട് രാമന്തളി പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കാന്‍ തീരുമാനിച്ചത്. രാമന്തളിയിലെ കിണറുകള്‍ മലീമസമാകുന്നത് നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് കാരണമാണെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. പ്ലാന്റും ജനവാസ കേന്ദ്രത്തിലെ കിണറും തമ്മിലുള്ള അകലം കേവലം 12 മീറ്ററാണ്. പ്ലാന്റ് മാറ്റിസ്ഥാപിച്ചാല്‍ മാത്രമെ നാട്ടുകാരുടെ ദുരിതം അവസാനിക്കുകയുള്ളൂ. നിശ്ചിത കാലപരിധിക്കുള്ളില്‍ പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടാനുള്ള തീരുമാനം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."