HOME
DETAILS
MAL
ഉറുഗ്വെയെ തളച്ച് ജപ്പാന്‍
backup
June 21 2019 | 18:06 PM
ബ്രസീലിയ: ആദ്യ മത്സരത്തില്‍ ചിലിയോട് നാല് ഗോളിന് പരാജയപ്പെട്ട ജപ്പാന്‍ രണ്ടാം മത്സരത്തില്‍ ഉറുഗ്വെയെ സമനിലയില്‍ തളച്ചു. ഉറുഗ്വെക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്ത ജപ്പാന്‍ ജയം കൈവിടുകയായിരുന്നു. 25-ാം മിനുട്ടില്‍ കോജി മിയോഷിയിലൂടെ ജപ്പാന്‍ ലീഡ് നേടി. എന്നാല്‍ 32-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സുവാരസ് ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചു. 59-ാം മിനുട്ടില്‍ മിയോഷി വീണ്ടും ഗോള്‍ നേടി ജപ്പാനെ മുന്നിലെത്തിച്ചു. എന്നാല്‍ 66-ാം മിനുട്ടില്‍ ജോസ് ജിമെനസ് നേടിയ ഗോളിലൂടെ ഉറുഗ്വെ സമനില പിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."