HOME
DETAILS

തട്ടിപ്പ് നടക്കുന്നതായി നിക്ഷേപകരുടെ പരാതി

  
backup
May 18 2017 | 21:05 PM

%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf

 

തൃശൂര്‍: വിവിധ സര്‍വീസുകളില്‍ നിന്നും വിരമിച്ച മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ തുക നിക്ഷേപത്തിന് ആകര്‍ഷിച്ച് വന്‍ തുക തട്ടിയെടുത്തതായി ആരോപണം. തൃശൂര്‍ ശക്തന്‍നഗറില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്റ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ ഇടതു ഭരണസമിതി ഭാരവാഹികള്‍ക്കെതിരേയാണ് നിക്ഷേപകരുടെ പരാതി. 400ഓളം പേരില്‍നിന്നും മൂന്നരക്കോടി രൂപയോളം തട്ടിയെടുത്ത് മുന്‍ പ്രസിഡന്റും സെക്രട്ടറിയും സ്വന്തംപേരിലും സ്വന്തക്കാരുടെ പേരിലും സ്ഥലങ്ങളും ഫല്‍റ്റുകളും വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം.
ഡെപ്പോസിറ്റ് കാലാവധി തീര്‍ന്ന് പണം വാങ്ങാന്‍ എത്തിയപ്പോഴാണ് മടക്കിനല്‍കാന്‍ നിര്‍വാഹമില്ലെന്നും സെക്രട്ടറിയെ സസ്‌പെന്റ് ചെയ്‌തെന്നും അറിയാന്‍ കഴിഞ്ഞതെന്ന് നിക്ഷേപകരില്‍ ഒരാളായ പി.കെ കുഞ്ഞുമോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റിനെ കണ്ടു സംസാരിച്ചപ്പോള്‍, ആറുമാസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിച്ച് പണംമടക്കിത്തരുമെന്നായിരുന്നു വാഗ്ദാനം. ആറുമാസത്തിനുശേഷം അന്വേഷിച്ചപ്പോള്‍ പഴയ പ്രസിഡന്റും സെക്രട്ടറിയും പണം കബളിപ്പിച്ച് മുങ്ങിയെന്നാണ് അറിയിച്ചത്.
ഓഡിറ്റിംഗ് നടത്തി, തട്ടിയെടുത്ത പണം കുറ്റവാളികളില്‍നിന്നും ഈടാക്കിയതിനുശേഷമേ നിക്ഷേപസംഖ്യ തിരിച്ചുതരാന്‍ കഴിയൂവെന്നാണ് പുതിയ ഇടതുഭരണസമിതി പരാതിക്കാരെ അറിയിച്ചത്. ഇതുവരേയുള്ള ഓഡിറ്റിംഗ് നടത്താനോ കുറ്റവാളികളെ പിടികൂടാനോ ഭാരവാഹികള്‍ ശ്രമിച്ചിട്ടില്ലെന്നും മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും രജിസ്‌ട്രേഷന്‍ പോലും ഇല്ലാതെയാണ് സൊസൈറ്റിയുടെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞെന്നും പരാതിക്കാര്‍ ആരോപിച്ചു. ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം എന്നിവിടങ്ങളിലാണ് സൊസൈറ്റിയുടെ മറ്റു ബ്രാഞ്ചുകളുള്ളത്. ചെറിയ കമ്മീഷന്‍ വ്യവസ്ഥയില്‍ എല്‍ഐസി ഏജന്റുമാരെ വച്ചാണ് പെന്‍ഷന്‍കാരായ വയോജനങ്ങളെ നിക്ഷേപത്തില്‍ അംഗങ്ങളാക്കുന്നത്.
ഇതിനെതിരേ മുഖ്യമന്ത്രി, സഹകരണവകുപ്പു മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍, ജില്ലാ സഹകരണ രജിസ്ട്രാര്‍, തൃശൂര്‍ പൊലിസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. പുതിയ ഭരണസമിതിക്കു കീഴില്‍ ഇപ്പോഴും സൊസൈറ്റി ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കുകയും ഇതേ തട്ടിപ്പ് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഓഡിറ്റിംഗ് നടത്താന്‍ ജില്ലാ സഹകരണവകുപ്പ് രജിസ്ട്രാര്‍ ഓഫീസ് സഹകരിക്കുന്നില്ലെന്നും കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചിട്ടുണ്ടെന്നുമാണ് പുതിയ ഭാരവാഹികള്‍ നല്കുന്ന മറുപടി.
ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നു. 6075 വരെ പ്രായമുള്ളവരാണ് നിക്ഷേപകരില്‍ ഭൂരിപക്ഷവും. 1213 ശതമാനം ഉയര്‍ന്ന പലിശയാണ് നിക്ഷേപത്തിന് വാഗ്ദാനം ചെയ്തിരുന്നത്. മക്കളുടെ കല്യാണാവശ്യങ്ങള്‍ക്കും നിക്ഷേപ പലിശകൊണ്ട് ചികിത്സകള്‍ക്കും കരുതിവച്ച പണമാണ് തട്ടിയെടുക്കപ്പെട്ടത്. 30,000 മുതല്‍ 60 ലക്ഷം രൂപ വരെ നിക്ഷേപിച്ചവര്‍ കൂട്ടത്തിലുണ്ട്. ഒരുവര്‍ഷത്തോളമായി പലിശയില്ല.
മുതല്‍ തിരികെ പിടിക്കാനുള്ള നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പണംതിരികെ കിട്ടുന്നതിന് നിയമനടപടിയും പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇവര്‍ പറഞ്ഞു. 36 പേരാണ് നിലവില്‍ പരാതിയുമായി രംഗത്തുള്ളത്. ഇവരുടെ പ്രതിനിധികളായ സി.ആര്‍ ജോണി, സി.സി വില്‍സന്‍, പ്രേമവല്ലി രാഘവന്‍, സാലി ജോസ് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago