മഹിളാസംഘടനകളുടെ 'ബാത്തേം അമന്‍കി' സംവാദയാത്ര നാളെ തുടങ്ങും
കാസര്‍കോട്: തീവ്രഹിന്ദുത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കലാ-സാംസ്‌കാരിക വനിതാ സംഘടനാ നേതാക്കള്‍ നയിക്കുന്ന 'ബാത്തേം അമന്‍കി 'എന്ന അഖിലേന്ത്യാ ശാന്തി സംവാദയാത്രകളില്‍ ഒന്ന് കാസര്‍കോട്ടു നിന്ന് ആരംഭിക്കും. നാളെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകുന്നേരം മൂന്നിന് പര്യടനം ആരംഭിക്കും. ജാഥ ശബ്‌നം ഹാഷ്മി നയിക്കും. ജാഥയ്ക്ക് 22ന് രാവിലെ 10നു കാഞ്ഞങ്ങാട്ടും വൈകുന്നേരം മൂന്നിന് കാലിക്കടവിലും സ്വീകരണം നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ അസഹിഷ്ണുതാ നയങ്ങള്‍ക്കെതിരായാണ് വിവിധ വനിതാ സംഘടന ചേര്‍ന്ന് ജാഥ സംഘടിപ്പിക്കുന്നത്. ഷബ്‌ന ആസ്മി, അരുണ റോയ്, മല്ലികാ സാരാഭായ്, അപര്‍ണാ സെന്‍, കവിതാ കൃഷ്ണന്‍, നിഷ അഗര്‍വാള്‍, ആനിരാജ, ലീന ദൈബിരു തുടങ്ങിയവരും ജാഥകള്‍ക്ക് നേതൃത്വം നല്‍കും. സമാധാനം, സ്‌നേഹം, ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷ എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് 'ബാത്തേന്‍ അമന്‍കീ' എന്ന യാത്ര പ്രചരണം നടത്തുന്നത്. അഞ്ചു സംഘങ്ങളായി ഇന്ത്യയൊട്ടാകെ യാത്ര നടത്തും. 21മുതല്‍ 25വരെയാണ് കേരള പര്യടനം നടത്തുക. ഒക്‌ടോബര്‍ 13ന് ഡല്‍ഹിയില്‍ സമാപിക്കും. പ്രഭാഷണം, സംവാദം, കലാപരിപാടികള്‍ എന്നിവയും യാത്രകളിലുണ്ടാകും.
കാഞ്ഞങ്ങാട് : 'ബാതെം അമന്‍കി അഖിലേന്ത്യാ ശാന്തി സംവാദ' യാത്രക്ക് 22 ന് ശനിയാഴ്ച അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പി. ഭാര്‍ഗവി, പ്രസന്ന എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."