ഇന്ധന തീരുവയും നികുതി നിരക്കും സര്‍ക്കാരുകള്‍ കുറയ്ക്കണം
കോഴിക്കോട്: രാജസ്ഥാന്, കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇന്ധന വിലയില്‍ രണ്ടും മൂന്നും രൂപയിലധികം വില കുറച്ച് മാതൃക കാണിച്ച സാഹചര്യത്തില്‍ കേരളം ഈ മാതൃക പിന്തുടരണമെന്ന് കേരള കണ്‍സ്യൂമര്‍ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, നിയമോപദേഷ്ടാവും മുന്‍ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണറുമായ അഡ്വ. എം.കെ അയ്യപ്പന്, ടാക്സ് പേയേഴ്സ് അസോസിയേഷന് ചെയര്മാന് അഡ്വ. പി.ടി.എസ് ഉണ്ണി, സ്മാള്‍ സ്കെയില്‍ ബില്‍ഡിങ് ഓണേഴ്സ് ആന്‍ഡ് ടെനന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് പി. ഹാഷിം, വിദ്യാഭ്യാസ ഉപഭോക്തൃ സമിതി പ്രസിഡന്റ് എം.ഇ അഷ്റഫ്, ഡിസ്ട്രിക്റ്റ് മര്‍ച്ചന്റ്സ് അസോസിയേഷന് സെക്രട്ടറി കുന്നോത്ത് അബൂബക്കര്‍, അഖിലേന്ത്യാ ആയുര്‍വേദ സോപ്പ് നിര്‍മാണ-വിതരണ അസോസിയേഷന് വൈസ് പ്രസിഡന്റ് ശ്രീകലാ മേനോന് എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ധനം ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്രത്തില്‍ സമര്‍ദം ചെലുത്തണമെന്ന് സെപ്റ്റംബര്‍ 22ന് തിരുവനന്തപുരത്ത് ചേരുന്ന അഞ്ചാമത് സംസ്ഥാന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങളായ എം.കെ നാസര്‍ (കാലിക്കറ്റ് ചേംബര്‍), ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, അഡ്വ. എം.കെ അയ്യപ്പന്, പി.ടി.എസ് ഉണ്ണി എന്നിവര്‍ നിവേദനം സമര്‍പ്പിച്ച് ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."