HOME
DETAILS

ബാലഭാസ്‌കറിന്റെ മരണം: നുണ പരിശോധനയിലെ മൊഴികള്‍ കള്ളം

  
Web Desk
November 13 2020 | 01:11 AM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%ad%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%81-3

 


തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുനും ചലച്ചിത്രതാരം കലാഭവന്‍ സോബിയും നല്‍കിയ മൊഴികള്‍ കള്ളമാണെന്ന് കണ്ടെത്തി. സംഭവം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയും സംഭവസ്ഥലത്ത് സ്വര്‍ണക്കടത്ത് സംഘാംഗത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്ന കലാഭാവന്‍ സോബിയുടെ മൊഴിയുമാണ് കളവാണെന്ന് തെളിഞ്ഞത്. ഈ സാഹചര്യത്തില്‍ അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അപകടം ആസൂത്രിതമാണെന്നും സ്വര്‍ണക്കടത്ത് സംഘത്തിന് ഇതില്‍ പങ്കുണ്ടെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാസം ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍തമ്പി, സുഹൃത്ത് വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍ ബാലകൃഷ്ണന്‍, ആരോപണങ്ങളുയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെ സി.ബി.ഐ നുണപരിശോധനക്ക് വിധേയരാക്കിയത്. പരിശോധനാഫലം ലഭിച്ചതോടെ വാഹനമോടിച്ചത് അര്‍ജുന്‍ തന്നെയാണെന്ന്
വ്യക്തമായിട്ടുണ്ട്. അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞയാള്‍ ആ സമയത്ത് ബംഗളൂരുവിലായിരുന്നതായും കണ്ടെത്തി. സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന്‍ തോമസിനെ കണ്ടെന്നായിരുന്നു സോബിയുടെ മൊഴി. അപകടത്തിനു മുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴിയും കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെങ്കിലും നുണപരിശോധനാഫലം ലഭിച്ചതോടെ അപകടവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനമാകുമെന്നാണ് വിലയിരുത്തല്‍. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  26 minutes ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  37 minutes ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  an hour ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  an hour ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  2 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  3 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  3 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  4 hours ago