അസംബ്ലി ഹാള്‍ ഉദ്ഘാടനം ചെയ്തു
തൃക്കരിപ്പൂര്‍: ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി. സ്‌കൂളിന് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ എപാക്ക് നിര്‍മ്മിച്ചു നല്‍കിയ അസംബ്ലി ഹാള്‍ കേരള മാപ്പിള കലാ അക്കാദമി ഓവര്‍സീസ് പ്രസിഡന്റ് എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
രണ്ടു ലക്ഷം രൂപ ചെലവിലാണ് ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എപാക്ക് ചെയര്‍മാന്‍ പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജേസീസ് പരിശീലകന്‍ ജയപാലന്‍, മലയാള ഭാഷാ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ടി.പി. ഭാസ്‌കര പൊതുവാള്‍, പടന്നഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുബൈദ, ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. ഗോപാലന്‍, പി.കെ. ഫൈസല്‍, എം.സി. ഹുസൈനാര്‍ ഹാജി, വി.കെ. ഹനീഫാ ഹാജി, പി. ഷംസുദ്ദീന്‍ ഹാജി,അസൈനാര്‍ മൗലവി, എന്‍. സി ഇസ്മയില്‍ ഹാജി, ടി.അബ്ദുല്‍ റഹിം ഹാജി, സി.കെ. ലത്തീഫ് ഹാജി, പി. മുഹമ്മദ് കുഞ്ഞി, വാഴപ്പള്ളി മുഹമ്മദ് കുഞ്ഞി, കെ. നാസര്‍, എം.സി . സുഹൈല്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നങ്ങാരത്ത് ഇബ്രാഹിം, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.
സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഉച്ച ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രം എന്‍.സി. ഫൈസല്‍ അലിയും, സ്‌കൂള്‍ ലൈബ്രറിയിലേക്ക് ടി. ആബിദും എന്‍.സി. ഫൈസല്‍ അലിയും പുസ്തകങ്ങളും സംഭാവന ചെയ്തു. ഇവ പ്രഥമാധ്യാപിക കെ. വിലാസിനി ഏറ്റു വാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."