HOME
DETAILS

മദ്‌റസാധ്യാപകരുടെ ക്ഷേമനിധിയും മാലിന്യനിര്‍മാര്‍ജനവും

  
backup
May 18 2017 | 22:05 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae

2017 മെയ് 16 ന് തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്‌സില്‍ മുസ്‌ലിംസംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. മാലിന്യനിര്‍മാര്‍ജനമായിരുന്നു പ്രധാനചര്‍ച്ചാ വിഷയം. റമദാന്‍ സമാഗതമാവുകയാണ്. ഇഫ്താറുകളിലും മറ്റും വ്യാപകമായി ഉപയോഗിക്കാന്‍ സാധ്യതയുള്ള പ്ലാസ്റ്റിക് പാത്രങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നായിരുന്നു യോഗത്തിലെ പ്രധാന തീരുമാനം.
ജൈവം, അജൈവം, അപകടകരമായ മാലിന്യങ്ങള്‍ എന്നിവ വേര്‍തിരിച്ചു സംസ്‌കരിക്കാനും പരമാവധി അപകടകരമായ മാലിന്യങ്ങളുടെ ഉപയോഗം തടയാനും ശ്രദ്ധിക്കണം. മണ്ണില്‍ ലയിച്ചു പോകാത്ത പ്ലാസ്റ്റിക് മാലിന്യം ഭൂമിയുടെ റീചാര്‍ജിങ് തടയുന്നു. മാരകരോഗങ്ങള്‍ക്കും ഇടവരുത്തുന്നു. മഹല്ല്കമ്മിറ്റികളും ഉസ്താദുമാരും ശ്രദ്ധവച്ചാല്‍ ഇത്തരം മാലിന്യങ്ങള്‍ പൂര്‍ണമായും തടയാനാവും.
ജൈവമാലിന്യസംസ്‌കരണത്തിനു 90 ശതമാനം സബ്‌സിഡി നല്‍കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലുണ്ട്. വിശുദ്ധ റമദാന്‍ ഉള്‍പ്പെടെ പുണ്യകാലത്ത് കൂടുതല്‍ നന്മ വളര്‍ത്താനും പൊതുസമൂഹത്തിനു വിഷമങ്ങള്‍ വരുത്താതിരിക്കാനും ശ്രദ്ധിക്കണം. ആവാസവ്യവസ്ഥപോലും അപകടപ്പെടുത്തുന്ന പ്ലാസ്റ്റിക് മാലിന്യം വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതുണ്ട് എന്നും യോഗം വിലയിരുത്തി.

മദ്‌റസാ അധ്യാപക ക്ഷേമനിധി
പൊതുചര്‍ച്ചയില്‍ സമസ്ത പ്രതിനിധികളായുണ്ടായിരുന്ന ഈ ലേഖകന്‍, എം.എ ചേളാരി, മോയിന്‍കുട്ടി മാസ്റ്റര്‍, ഹസന്‍ ആലംകോട് എന്നിവരുടെ ശക്തമായ ആവശ്യവും അഭിപ്രായവും പരിഗണിച്ചു ക്ഷേമനിധി പൂര്‍ണമായും പലിശരഹിതമാക്കുമെന്നു മന്ത്രി ഉറപ്പുനല്‍കി. ഇപ്പോള്‍ ഇരുപതിനായിരത്തില്‍ താഴെ മാത്രമാണു സ്‌കീമില്‍ അംഗത്വം നേടിയത്.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രതിനിധികളും പ്രൊഫ. അബ്ദുള്‍ ഹമീദ് ഉള്‍പ്പെടെയുള്ളവരും പലിശയെ നിരാകരിച്ചു സംസാരിച്ചു. വന്നുചേരുന്ന സ്വാഭാവികപലിശയെന്ന നിലയില്‍ ലാഘവത്തോടെ ചില പ്രതിനിധികള്‍ അവതരിപ്പിച്ചത് അംഗീകരിക്കപ്പെട്ടില്ല.
കേരളത്തില്‍ മദ്‌റസാ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരുടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യംവച്ച് 2010 മെയ് 30 നു പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവുപ്രകാരം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ കോഴിക്കോട് ആസ്ഥാനമായി കേരള മദ്‌റസാധ്യാപക ക്ഷേമനിധി ഓഫിസ് പ്രവര്‍ത്തിച്ചു വരുന്നു. പള്ളികളിലും അറബിക് കോളജുകളിലും സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാവാം.

അംഗങ്ങള്‍ക്ക് 65 വയസിനുശേഷം ക്ഷേമനിധിയിലെ അംഗത്വപ്രാബല്യമനുസരിച്ച് 1000 രൂപ മുതല്‍ 5219 രൂപ വരെ പെന്‍ഷന്‍ ലഭിക്കും.
രണ്ടുവര്‍ഷം അംഗത്വകാലാവധി പൂര്‍ത്തിയാക്കിയ മദ്‌റസാധ്യാപക ക്ഷേമനിധി അംഗത്തിന്റെ സ്വന്തം വിവാഹത്തിനും അവരുടെ രണ്ടു പെണ്‍കുട്ടികളുടെ വിവാഹത്തിനും 10000 രൂപവീതം ധനസഹായം നല്‍കുന്നുണ്ട്. 2016- 2017 സാമ്പത്തികവര്‍ഷത്തില്‍ 191 അംഗങ്ങള്‍ക്കായി 19,10,000 രൂപ വിതരണം ചെയ്തു.
വിദ്യാഭ്യാസത്തിനു പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ക്ഷേമനിധി അംഗങ്ങളുടെ എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയ മക്കള്‍ക്കു കാഷ് അവാര്‍ഡ് നല്‍കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 35 പേര്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു.
സ്വന്തമായി ഒരു വീട് എന്ന മദ്‌റസാധ്യാപകന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനുമായി സഹകരിച്ചു ക്ഷേമനിധി അംഗങ്ങള്‍ക്കു ഭവനിര്‍മാണത്തിനായി പലിശരഹിതവായ്പ പദ്ധതി നടപ്പാക്കിവരുന്നു. മൂന്നുസെന്റില്‍ കുറയാത്ത സ്ഥലമുള്ള സ്വന്തമായി വീടില്ലാത്ത ക്ഷേമനിധി അംഗങ്ങള്‍ക്കു രണ്ടരലക്ഷം രൂപ ന്യൂനപക്ഷധനകാര്യ കോര്‍പറേഷന്‍ വഴി പലിശരഹിതവായ്പയായി അനുവദിക്കുന്നു. ഈ തുക 84 മാസംകൊണ്ടു തിരിച്ചടച്ചാല്‍ മതി. 2016-17 സാമ്പത്തികവര്‍ഷത്തില്‍ രണ്ടരക്കോടി രൂപ ഈ പദ്ധതിയിലൂടെ വിതരണം ചെയ്തിട്ടുണ്ട്.
20 വര്‍ഷത്തില്‍ കുറയാത്തകാലം അംശാദായം അടച്ചു ക്ഷേമനിധി അംഗത്വം നിലനിര്‍ത്തിയതും മദ്‌റസാധ്യാപക പ്രവര്‍ത്തിയില്‍ സ്വയംവിരമിച്ചതുമായ അംഗത്തിനും മിനിമം പെന്‍ഷന് അര്‍ഹത.
പെന്‍ഷന് അര്‍ഹതയുള്ള ക്ഷേമനിധി അംഗത്തിന് പെന്‍ഷനു പകരം നിശ്ചിത തുക കൈപ്പറ്റാനുള്ള അവസരം മിനിമം പെന്‍ഷന്‍ ലഭിക്കാന്‍ ആവശ്യമായ തുക നിലനിര്‍ത്തി ബാക്കി തുക (പരമാവധി 50 ശതമാനം) കൈപ്പറ്റാനുള്ള അവസരം.
സേവനത്തിലിരിക്കുമ്പോഴോ പെന്‍ഷന് അര്‍ഹത നേടിയതിനുശേഷമോ ക്ഷേമനിധിയിലെ ഒരംഗം മരിക്കുകയാണെങ്കില്‍ അംഗത്തിന്റെ പേരിലുള്ള തുക നോമിനിക്കോ അവകാശികള്‍ക്കോ ലഭിക്കുന്നതാണ്.
അംഗത്തിന്റെ പേരില്‍ പെന്‍ഷന്‍ ഫണ്ടായി നിക്ഷേപിക്കപ്പെടുന്ന തുക പെന്‍ഷന്‍കാരുടെ കാലശേഷം പൂര്‍ണമായി അവകാശിക്കു നല്‍കുന്നു. ഭവന നിര്‍മാണ വായ്പയെടുത്തവര്‍ മരിച്ചാല്‍ അനന്തരാവകാശികളില്‍ നിന്നു തുക ഈടാക്കരുതെന്ന് അംഗങ്ങള്‍ നിര്‍ദേശിച്ചു.
ക്ഷേമനിധി അംഗത്വം റദ്ധാക്കപ്പെടുകയോ നിക്ഷേപം നിര്‍ത്തലാക്കപ്പെടുകയോ ചെയ്യുന്ന പക്ഷം അംഗത്തിന്റെ കണക്കിലുള്ള തുക തിരിച്ചു നല്‍കുന്നു.

മദ്‌റസാധ്യാപക ക്ഷേമനിധിയില്‍
ആര്‍ക്കെല്ലാം അംഗങ്ങളാവാം
20 വയസ് പൂര്‍ത്തിയായതും 65 വയസ് പൂര്‍ത്തിയാകാത്തതുമായ മുസ്‌ലിം മത തത്വമോ അനുഷ്ഠാനമോ ആശയമോ പഠിപ്പിക്കുന്ന മദ്‌റസാധ്യാപകര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം. എന്നാല്‍, കേന്ദ്ര,സംസ്ഥാന സര്‍ക്കാരില്‍നിന്നോ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്നോ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അംഗമാകാന്‍ കഴിയില്ല.

ക്ഷേമനിധി അപേക്ഷാ ഫോറം
കേരള മദ്‌റസാധ്യാപക ക്ഷേമനിധിയുടെ കോഴിക്കോട് ഓഫിസ്, ജില്ലാകലക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സെല്‍ എന്നിവിടങ്ങളില്‍നിന്നു നേരിട്ടും അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ചു സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം കേരള മദ്‌റസാധ്യാപക ക്ഷേമനിധിയുടെ കോഴിക്കോട് ഓഫിസില്‍ അപേക്ഷിച്ചാല്‍ തപാലിലും അപേക്ഷാഫോറം ലഭിക്കും. അപേക്ഷ ഫോറം ംംം.ാംേള.െസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

സമര്‍പ്പിക്കേണ്ട രേഖകള്‍
1. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മൂന്നെണ്ണം
2. വയസ് തെളിയിക്കാന്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്.
3. മേല്‍പറഞ്ഞ രേഖകളുടെ അഭാവത്തില്‍, വിദ്യാലയത്തിലോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലോ അപേക്ഷകന്റെ ജനന തിയതി സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലെന്നു വ്യക്തമാക്കുന്ന ബന്ധപ്പെട്ട സ്ഥാപനത്തില്‍നിന്നുള്ള റിപ്പോര്‍ട്ടിനൊപ്പം അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ താഴെയല്ലാത്ത മെഡിക്കല്‍ ഓഫിസറില്‍ നിന്നുള്ള അപേക്ഷകന്റെ വയസ് വ്യക്തമാക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്.

സമര്‍പ്പിക്കേണ്ടത്
എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിച്ച അപേക്ഷകള്‍ മാനേജര്‍, കേരള മദ്‌റസാധ്യാപക ക്ഷേമനിധി ഓഫിസ്, പുതിയറ (പി.ഒ), കോഴിക്കോട് 673004 എന്ന വിലാസത്തില്‍ അയച്ച് തരികയോ ജില്ലാ കലക്ടറേറ്റിലുള്ള ന്യൂനപക്ഷ സെല്ലില്‍ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യാം.

ക്ഷേമനിധിയില്‍ അംശാദായം
അടയ്ക്കുന്നതെങ്ങനെ
അംഗങ്ങള്‍ക്ക് കേരളത്തിലെ ഏത് സബ്‌പോസ്‌റ്റോഫിസില്‍ നിന്നും അംശാദായം ഓണ്‍ലൈന്‍ സംവിധാനം വഴി അടയ്ക്കാവുന്നതാണ്. മാസത്തില്‍ 100 രൂപ എന്ന നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 1200 രൂപയാണ് അടയ്‌ക്കേണ്ടത്. മൂന്ന് മാസക്കാലത്തെ അംശാദായം ഒരുമിച്ച് അടയ്‌ക്കേണ്ടതാണ്. ആറു മാസത്തെയോ ഒരു വര്‍ഷത്തെയോ അംശാദായം ഒരുമിച്ച് അടയ്ക്കാവുന്നതാണ്.

മദ്‌റസാ മാനേജ്‌മെന്റ് ക്ഷേമനിധി
അംഗങ്ങള്‍ക്ക് കൈമാറേണ്ട തുക എന്ത്?
ക്ഷേമനിധി അംഗങ്ങളായ മദ്‌റസാധ്യാപകര്‍ക്ക് മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ നിക്ഷേപിക്കുന്നതിനായി മാസം തോറും 50 രൂപ മദ്‌റസ മാനേജ്‌മെന്റ് നല്‍കേണ്ടതാണ്. (മദ്‌റസാധ്യാപകര്‍ 50 രൂപ, മാനേജ്‌മെന്റ് 50, ആകെ 100 രൂപ).

ക്ഷേമനിധി അംഗത്വം റദ്ദാകുമോ?
മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള നിബന്ധനകള്‍ ലംഘിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കി അംഗത്വം നേടുകയോ അംശാദായം കൃത്യമായി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍ അംഗത്വം റദ്ദാക്കപ്പെടുന്നതാണ്. രണ്ടു വര്‍ഷം വരെ അംശാദായം വീഴ്ച വരുത്തിയാല്‍ റദ്ദായ അംഗത്വം അംശാദായം പിഴ സഹിതം അടവാക്കി പുനഃസ്ഥാപിക്കുവാന്‍ കഴിയുന്നതാണ്. ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും മാര്‍ച്ച് മാസം 10 ാം തിയതിക്ക് മുന്‍പ് അംശാദായം പൂര്‍ണമായി അടച്ചില്ലെങ്കില്‍ അംഗത്വം റദ്ദാക്കപ്പെടുന്നതാണ്.

ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പരാതി പരിഹാരത്തിന്?
മദ്‌റസാധ്യാപക ക്ഷേമനിധി പെന്‍ഷനുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും മദ്‌റസാധ്യാപക ക്ഷേമനിധി മാനേജര്‍ക്കോ, ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കോ സമര്‍പ്പിക്കാവുന്നതാണ്. മദ്‌റസാധ്യാപക ക്ഷേമനിധി ഓഫിസിന്റെ മേല്‍വിലാസം മാനേജര്‍, കേരള മദ്‌റസാധ്യാപക ക്ഷേമനിധി ഓഫിസ്, പുതിയറ, കോഴിക്കോട് 673004 എന്നതാണ്. ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ മേല്‍വിലാസം ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ വകുപ്പ്, വികാസ് ഭവന്‍, നാലാംനില, തിരുവനന്തപുരം 695033 എന്നതാണ്. പരാതി പരിഹാരത്തിനും സംശയങ്ങള്‍ തീര്‍ക്കുന്നതിനും 0495 2720577 എന്ന ടെലഫോണ്‍ നമ്പറിലോ ാുേംളീ@ഴാമശഹ.രീാ എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. പദ്ധതിയുടെ പേര് മദ്‌റസാ അധ്യാപക ക്ഷേമനിധി എന്നാണെങ്കിലും പള്ളികള്‍, അറബിക് കോളജുകള്‍, യതീംഖാനകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലുള്ളവരും പദ്ധതിയുടെ ഗുണഭോക്താക്കളായി പരിഗണിക്കപ്പെട്ടിട്ടുണ്ട്.

ഒഴിഞ്ഞു മാറല്‍
ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇല്ലാത്ത പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കാന്‍ നടപടി ഉണ്ടാവണമെന്ന സംഘടനാ പ്രതിനിധികളുടെ ഏകകണ്ഠമായ ആവശ്യം മിനുട്ട്‌സില്‍ രേഖപ്പെടുത്തിയില്ല. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ ഉപദേശിക്കുകയാണുണ്ടായത്. അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യത്തിനും പരിഗണന ലഭിച്ചില്ല. മദ്‌റസാ നവീകരണ ഫണ്ട് ലഭ്യമാക്കുവാനുള്ള ആവശ്യം സഗൗരവം ഉള്‍ക്കൊണ്ടതുമില്ല. ഓഡിറ്റ് ഒബ്ജക്ഷനാണ് തടസമെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണുണ്ടായത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago