രാഷ്ട്രീയത്തിനൊപ്പം പരിസ്ഥിതിയെയും സ്നേഹിച്ച അനില്‍ ദവെ
ഭോപ്പാല്‍: രാഷ്ട്രീയത്തെ സൂക്ഷമമായി നിരീക്ഷിക്കുന്നതിനൊപ്പം ഹൃദയത്തില്‍ പരിസ്ഥിതിയെ പ്രതിഷ്ഠിക്കുക കൂടി ചെയ്ത വ്യക്തിയായിരുന്നു ഇന്നലെ അന്തരിച്ച കേന്ദ്രന്ത്രി അനില്‍ മാധവ് ദവെ. രാഷ്ട്രീയ രംഗത്തെ മാന്യന് എന്നായിരുന്നു അദ്ദേഹം പൊതുവെ അറിയപ്പെട്ടിരുന്നത്.
പരിസ്ഥിതി മന്ത്രിയായിരുന്ന അനില്‍ ദവെയുടെ മരണം ഭരണപക്ഷത്തെ മാത്രമല്ല, പ്രതിപക്ഷത്തേയും ഒരുപോലെ വേദനിപ്പിക്കുന്നതായിരുന്നു. ഏറ്റവും ലളിതമായി രീതിയിലായിരിക്കണം തന്റെ സംസ്കാരകര്‍മങ്ങള്‍ നടത്തേണ്ടതെന്ന് വില്‍പ്പത്രത്തില്‍ അദ്ദേഹം നേരത്തേ തന്നെ എഴുതിവച്ചിരുന്നു.
2012 ജൂലായ് 23ന് എഴുതിയ വില്‍പ്പത്രത്തില്‍ തന്റെ ശവസംസ്കാര കര്‍മങ്ങള്‍ നടത്തേണ്ടത് മധ്യപ്രദേശിലെ ബന്ദ്രബനിലാണെന്നും എഴുതിയിരുന്നു. ഇവിടെയാണ് വര്‍ഷം തോറും അന്താരാഷ്ട്ര നദീ ഉത്സവം നടക്കാറുള്ളത്. നര്‍മദാ സംരക്ഷണത്തിനുവേണ്ടി സമയം നീക്കിവെച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം.
എല്ലാ വര്‍ഷവും നദിയുത്സവം സംഘടിപ്പിക്കാനും തിരക്കെല്ലാം മാറ്റിവച്ച് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. നര്‍മദ നദീ സംരക്ഷണത്തിനും അതിന്റെ വൃഷ്ട്രി പ്രദേശത്തിന്റെ സംരക്ഷണത്തിനും വേണ്ടി 'നര്‍മദ സമഗ്ര' എന്ന പേരില്‍ പദ്ധതിക്ക് അദ്ദേഹം രൂപം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."