സുനന്ദ മരിച്ച മുറി അടച്ചിട്ടതിനെ തുടര്‍ന്ന് ലീലാ പാലസിനു നഷ്ടം 50 ലക്ഷം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്ക്കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് അവര്‍ താമസിച്ച മുറി അടച്ചിട്ടതിനാല്‍ ഹോട്ടലിന് നഷ്ടം 50 ലക്ഷം. ഡല്‍ഹി ചാണക്യപുരിയിലെ ലീലാ പാലസ് ഹോട്ടലിലെ 345ാം നമ്പര്‍ മുറിയാണ് സുനന്ദയുടെ മരണത്തെത്തുടര്‍ന്ന് അടച്ചിട്ടത്.
2014 ജനുവരി 17നു രാത്രിയാണ് ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ മുറി ഡല്‍ഹി പൊലിസ് അടച്ച് മുദ്രവച്ചു. ഇതു കാരണം സാമ്പത്തികമായി വന്‍ നഷ്ടമുള്ളതിനാല്‍ മുറി എത്രയുംവേഗം തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് നഷ്ടക്കണക്ക് വിശദീകരിക്കുന്നത്.
മൂന്നരവര്‍ഷത്തോളമായി മുറി അടച്ചിട്ടിരിക്കുകയാണെന്നും അതു തുറക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം. ഹരജി പരിഗണിച്ച ഡല്‍ഹി മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് പങ്കജ് ശര്‍മ പൊലിസിനു കഴിഞ്ഞദിവസം നോട്ടിസയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."