HOME
DETAILS

മുത്വലാഖിന്റെ പേരില്‍ മുതലക്കണ്ണീര്‍

  
backup
September 20 2018 | 18:09 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae

 


മുത്വലാഖ് വീണ്ടും മാധ്യമങ്ങളുടെ സജീവ ശ്രദ്ധ നേടുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് സുപ്രിം കോടതി ഇറക്കിയ ഓര്‍ഡറിന്റെ ചുവടുപിടിച്ച് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പുതിയ ഓര്‍ഡിനന്‍സ് പാസാക്കിയിരിക്കുകയാണ്. കോടതി വിധിയുടെ ചൂടാറും മുന്‍പേ പുതിയ ബില്‍ തട്ടിക്കൂട്ടി പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ലോക്‌സഭയില്‍ മാത്രമേ പാസാക്കിയെടുക്കാന്‍ കഴിഞ്ഞുള്ളൂ. അത് തന്നെ പ്രതിപക്ഷ അംഗങ്ങളുടെ ന്യായമായ ഭേദഗതികള്‍ പോലും പരിഗണിക്കാതെ, ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ ബില്‍ ചുട്ടെടുക്കുകയായിരുന്നു. ബില്‍ വിശദമായ ചര്‍ച്ചക്ക് വേണ്ടി സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം പോലും ചെവിക്കൊണ്ടില്ല. ഒടുവില്‍ രാജ്യസഭയില്‍ പ്രതിപക്ഷം ശക്തമായതിനാല്‍ വിചാരിച്ച പോലെ ബില്‍ പാസാക്കിയെടുക്കാനാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഓര്‍ഡിനന്‍സായി ഇറക്കാനുളള നീക്കങ്ങള്‍ നടന്നത്.
ഇവിടെ എന്താണ് ഈ വിഷയത്തിന് ഇത്രയേറെ പ്രധാന്യവും ഗൗരവവും കൈവരാന്‍ കാരണം? ഇതിലും വലിയ, പൊതു സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന, അല്ലെങ്കില്‍ വലിയൊരു വിഭാഗവുമായി നേരില്‍ ബന്ധപ്പെട്ട ഗുരുതരമായ പല പ്രശ്‌നങ്ങളും വേണ്ട ശ്രദ്ധയോ പരിഗണനയോ ലഭിക്കാതെ കിടക്കുകയാണ്. എന്നിരിക്കെ മുത്വലാഖിന്റെ പേരിലുള്ള ഈ അമിതാവേശം കാണുമ്പോള്‍ അന്തം വിട്ട് മൂക്കത്ത് വിരല്‍ വയ്ക്കുക സ്വാഭാവികമാണല്ലോ.
യഥാര്‍ഥത്തില്‍ ഭരണകൂടവും ദേശീയ മുഖ്യധാരയിലുള്ളതായി കരുതപ്പെടുന്ന ചില മാധ്യമങ്ങളും ചില രാഷ്ട്രീയ കക്ഷികളും മുത്വലാഖ് പോലുള്ള വിഷയങ്ങളില്‍ പ്രകടിപ്പിക്കാറുള്ള അമിതാവേശവും അതിഭാവുകത്വവും കണ്ടാല്‍ ഇതിന്റെ പിന്നില്‍ എന്തോ കനം തൂങ്ങി നില്‍ക്കുന്നുണ്ടെന്ന് ന്യായമായും ഉറപ്പിക്കാം. വിഷയത്തിന്റെ മെറിറ്റിനേക്കാള്‍ മറ്റു ചില താല്‍പര്യങ്ങളാണവരെ നയിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല.
ഇനി നോക്കാം, എന്താണീ മുത്വലാഖ് ? അത് നിര്‍ത്തലാക്കാന്‍ തട്ടിക്കൂട്ടി ഇങ്ങനെയൊരു ഓര്‍ഡിനന്‍സ് ഇറക്കിയതിന്റെ പ്രയോജനം സമൂഹത്തില്‍ എത്ര ശതമാനം ആളുകള്‍ക്കാണ് ലഭിക്കാന്‍ പോകുന്നത്? ഇത് ഇന്ത്യന്‍ സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഒരു പ്രശ്‌നമാണോ? അല്ലെങ്കില്‍ മുസ്‌ലിം സമുദായത്തെ പൊതുവായി ബാധിക്കുന്ന വിഷയമാണോ? അല്ലെങ്കില്‍ മുസ്‌ലിം സ്ത്രീ സമൂഹത്തെ ആകെ ബാധിക്കുന്ന കാര്യമാണോ? ഈ മുത്വലാഖിനോടുള്ള എതിര്‍പ്പ് മുത്വലാഖ് എന്ന പ്രത്യേക രീതിയോടുള്ള എതിര്‍പ്പാണോ അതോ ത്വലാഖ് അഥവാ വിവാഹമോചനം എന്ന വ്യവസ്ഥക്കെതിരിലുള്ള നിലപാടിന്റെ ഭാഗമാണോ? മുത്വലാഖാണ് മുസ്‌ലിം സ്ത്രീകളുടെ മുന്നിലെ പ്രധാന വെല്ലുവിളിയെന്നാണോ ഇവര്‍ ധരിച്ചു വച്ചിരിക്കുന്നത്?
യഥാര്‍ഥത്തില്‍ പ്രശ്‌നം എന്താണെന്ന് ശാന്തമായി ആലോചിക്കാനും സത്യസന്ധമായി വിലയിരുത്താനും നിഷ്പക്ഷമതികള്‍ക്ക് കഴിയേണ്ടതാണ്. ഇത്ര സെന്‍സിറ്റീവായ വിഷയത്തെ അന്ധമായും മുന്‍ധാരണയോടെയും സമീപിക്കുന്നത് വിവേകശാലികള്‍ക്ക് ചേര്‍ന്നതല്ലല്ലോ. ഒരു മതമെന്ന നിലയില്‍ ഇസ്‌ലാം സമഗ്രമായ വിധി വിലക്കുകള്‍ അതിന്റെ അനുയായികള്‍ക്കായി സമര്‍പ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയാണ് ആ നിയമങ്ങള്‍. സ്വാഭാവികമായും കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും അതിന് കൃത്യമായ നിലപാടുകളുണ്ട്. അടിസ്ഥാനപരമായി ഇസ്‌ലാം വിവാഹ ജീവിതം പ്രോത്സാഹിപ്പിക്കുകയും ബ്രഹ്മചര്യം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. വിവാഹ ജീവിതം നയിക്കാന്‍ മതിയായ ശാരീരിക സാമ്പത്തിക സൗകര്യമുള്ളവരാണ് അങ്ങനെ ചെയ്യേണ്ടത്. വിവാഹം പവിത്രമായ ഒരു കരാറാണ്. ജീവിതാവസാനം വരെ ഒന്നിച്ചു പോകാനുള്ളതാണീ കരാര്‍. എന്നാല്‍ വിവാഹത്തെ ഒരു 'ഡെഡ് ലോക്കാ'യി ഇസ്‌ലാം കാണുന്നില്ല. ഒരിക്കല്‍ പെട്ട് പോയാല്‍ ഒരിക്കലും വേര്‍പ്പെടുത്താനാവാത്ത ഒരേര്‍പ്പാടായി വിവാഹത്തെ കാണാന്‍ യുക്തിയിലും പ്രായോഗികതയിലും ഊന്നിയുള്ള ഒരു മതത്തിന് സാധ്യമല്ല.
അതേ സമയം ത്വലാഖ് (വിവാഹമോചനം) ആര്‍ക്കും എപ്പോഴും കൊട്ടാവുന്ന ചെണ്ടയായി ഇസ്‌ലാം വച്ചു നീട്ടിയിട്ടില്ല. വിവാഹ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ പ്രയോഗിക്കാനുള്ള അവസാനത്തെ ഉപായമാണത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ദമ്പതിമാര്‍ സ്വന്തം നിലക്ക് സ്വീകരിക്കാവുന്ന ചില നടപടികളുണ്ട്. അത് വിജയിക്കാതെ വന്നാല്‍ ഇരു കുടുംബങ്ങളിലേയും വിവേകശാലികളും ഗുണകാംക്ഷികളുമായ പ്രതിനിധികള്‍ ഒന്നിച്ചിരുന്ന് പരിഹാരം കാണണം. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചു കൂട്ടു ജീവിതം തുടര്‍ന്നു പോകുന്നതിനെയാണ് ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നത്.
അങ്ങനെ അതിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ സിംഗിള്‍ ത്വലാഖ് ചൊല്ലി ഒഴിവാക്കാം. ഈ ത്വലാഖിന് ശേഷം നിശ്ചിത സമയം വരെ അവള്‍ നിലവിലുള്ള ഭര്‍ത്താവിന്റെ സംരക്ഷണത്തിലും സൗകര്യങ്ങളിലും തന്നെയാണ് കഴിഞ്ഞുകൂടുക. താമസവും ഭക്ഷണവും വസ്ത്രവുമെല്ലാം ആ സമയത്തും അവന്‍ ഏര്‍പ്പാട് ചെയ്തു നല്‍കണം. നിശ്ചിത സമയം കഴിയുന്നതിനിടയില്‍ ഇരു കൂട്ടര്‍ക്കും മാനസാന്തരം ഉണ്ടായാല്‍ അവര്‍ക്ക് വിവാഹ ജീവിതത്തിലേക്ക് തിരിച്ചു വരാം. ശേഷം വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ ഒരുവട്ടം കൂടി ഇങ്ങനെ ചെയ്യാം. എന്നാല്‍ മൂന്ന് വട്ടം ഇങ്ങനെ ചെയ്യുന്നതോടെ അത് അന്തിമ വേര്‍പ്പാടായി മാറുന്നു. പിന്നീട് അവര്‍ക്ക് ഒന്നാകാനുളള വഴി ഏറെ ദുഷ്‌കരമാണ്. എന്നാലും അസാധ്യമല്ല.
എന്നാല്‍ ഈ വിവാഹമോചനത്തിന് മാറ്റൊരു രീതിയുണ്ട്. നേരത്തെ സൂചിപ്പിച്ച മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലുക. ഈ രീതിയാണ് വലിയ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഹേതുവായത്. ഈ രീതി സാധുവാണെങ്കിലും വിവരവും ബോധവുമുള്ളവര്‍ സാഹചര്യവും സന്ദര്‍ഭവും നോക്കി മാത്രമേ ഈ രീതി സ്വീകരിക്കാറുള്ളൂ.
ശ്രദ്ധേയമായ കാര്യം, പലപ്പോഴും സ്ത്രീയുടെ കുടുംബക്കാരാണ് ഈ രീതിക്ക് വേണ്ടി വാദിക്കാറുള്ളതെന്നാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. പ്രശ്‌നങ്ങള്‍ തീര്‍ത്തു മുന്നോട്ടു പോകാനും ഒന്നിച്ചു പോകാനുമുളള ശ്രമം വിഫലമായാല്‍ പിന്നെ എത്രയും വേഗം ബന്ധം ശാശ്വതമായി വേര്‍പ്പെടുത്തി നിശ്ചിത ഇടവേളക്ക് ശേഷം മാന്യമായ മറ്റൊരു ബന്ധത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ വഴിയൊരുങ്ങുന്നത് മുത്വലാഖിലൂടെയാണ്. ഇല്ലെങ്കില്‍ ഭര്‍ത്താവ് ഒരു വട്ടം മൊഴിചൊല്ലി പിന്നെ തിരിച്ചെടുത്തു വീണ്ടും മൊഴിചൊല്ലി പെണ്ണിനെ മന:പൂര്‍വം ദ്രോഹിക്കുന്ന സാഹചര്യമുണ്ടാകാം. അതിന് മറുമരുന്നായി ഫലപ്രദമായ വഴിയാണ് മുത്വലാഖിലൂടെ തെളിയുന്നത്. അത് കൊണ്ട് തന്നെ മുത്വലാഖ് വ്യവസ്ഥാപിതമായ രീതിയില്‍ നിലനിര്‍ത്തി അതിനെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ നിലവിലുള്ള നിയമങ്ങള്‍ കൊണ്ടോ വേണമെങ്കില്‍ ആവശ്യമായ നിയമം നിര്‍മിച്ചോ തടയുകയാണ് പ്രായോഗിക ബുദ്ധി.
ഇവിടെ സാധാരണ വിവാഹമോചനം നേടിയ നിരവധി കേസുകള്‍ വര്‍ഷങ്ങളോളം കെട്ടിക്കിടന്നു ഇരു കക്ഷികളും കോടതി വരാന്തകള്‍ കയറിയിറങ്ങി കുഴങ്ങുന്നതും വക്കീല്‍ ഫീസ് നല്‍കി പാപ്പരാകുന്നതും സാധാരണ സംഭവമാണ്. വിവാഹ മോചനക്കേസ് നീണ്ടുപോയി ഒടുവില്‍ ആ ബന്ധത്തില്‍ ജനിച്ച കുട്ടിയുടെ വിവാഹം വരെ തീര്‍പ്പാകാതെ കിടന്ന അനുഭവം വരെ ചിലര്‍ തമാശയായി പറയാറുണ്ട്.
ഇവിടെ മുത്വലാഖിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. ഇന്ത്യയില്‍ ദാമ്പത്യ ജീവിതം വഴിമുട്ടി മോചനം നേടാതെ വേറിട്ടു താമസിക്കുന്നവരുടെ എണ്ണം വിവാഹമോചിതരേക്കാള്‍ മൂന്നിരട്ടിയാണ്. അഥവാ വിവാഹിതരുടെ 0.61 ശതമാനവും മൊത്തം ജനസംഖ്യയുടെ 0.29 ശതമാനവും. ഇങ്ങനെ വേറിട്ടു താമസിക്കേണ്ടി വരുന്നത് ന്യായമായ വിവാഹമോചനം പോലും നിയമ സങ്കീര്‍ണതകളില്‍ കുടുങ്ങി അസാധ്യമാകുമ്പോഴാണെന്ന യാഥാര്‍ഥ്യം ത്വലാഖ് നിയമത്തിനെതിരേ വാളോങ്ങുന്നവര്‍ കണ്ണുതുറന്നു കാണണം.
'മുസ്‌ലിം മഹിളാ റിസര്‍ച്ച് കേന്ദ്ര ' എന്ന സന്നദ്ധ സംഘടന ശരീഅ കമ്മിറ്റി ഫോര്‍ വുമണുമായി സഹകരിച്ച് ഏതാനും ജില്ലകളില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം മുസ്‌ലിംകള്‍ക്കിടയിലെ വിവാഹമോചന കേസുകള്‍ 1,307 ഉം ഹിന്ദുക്കള്‍ക്കിടയില്‍ 16,505 ഉം ആണ് . ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇത് 4,827 ആണ്. സിഖുകാര്‍ക്കിടയില്‍ എട്ടും. ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണെങ്കില്‍ അവയില്‍ മിസോറാം ആണ് 4.08 ശതമാനത്തോടെ ഏറ്റവും മുന്നില്‍. എന്നാല്‍ വലിയ സംസ്ഥാനങ്ങളില്‍ വിവാഹ മോചനം ഏറ്റവും കൂടുതല്‍ നടക്കുന്നത് മോദിയുടെ ഗുജറാത്തിലാണെന്ന് കൂടി നാം അറിയണം.
ഹൈദരാബാദിലെ 'നല്‍സര്‍ യൂനിവേഴ്‌സിറ്റി ഓഫ് ലോ' യുടെ വൈസ് ചാന്‍സലര്‍ ഫൗസാന്‍ മുസ്ഥഫ 'ദ വയറി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് പ്രകാരം ഇന്ത്യയില്‍ 1.2 കോടി കുട്ടികള്‍ 10 വയസിന് മുന്‍പ് വിവാഹിതരാകുന്നുണ്ട്. ഇത് 84 ഹിന്ദു വിഭാഗത്തില്‍ പെട്ടവരാണ്. ഇതൊക്കെയായിട്ടും ഇന്ത്യയുടെ വര്‍ത്തമാനകാലത്തെ ഏറ്റവും നീറുന്ന പ്രശ്‌നമെന്ന നിലയില്‍ സ്‌പെഷല്‍ ഓര്‍ഡിനന്‍സിലൂടെ മുത്വലാഖ് നിരോധിക്കാന്‍ തത്രപ്പെടുന്നവര്‍ ഇന്ത്യന്‍ സഹോദരിമാരെ അലട്ടുന്ന ഇതിലും ഗുരുതരമായ സമസ്യകള്‍ക്ക് നേരെ കണ്ണടക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ആണ്. ഗാര്‍ഹിക പീഡനങ്ങള്‍ തുടര്‍ക്കഥയായി മാറിയ നാട്ടില്‍, സ്ത്രീധനവും സ്ത്രീ ഭ്രൂണഹത്യയും ശൈശവ വിവാഹവും അപകട മണി മുഴക്കുന്ന രാജ്യത്ത് ഇതെല്ലാം എല്ലാ വിഭാഗം സ്ത്രീകളെയും ബാധിക്കുന്ന വിഷയങ്ങളായിട്ടു കൂടി അവയ്‌ക്കൊന്നുമില്ലാത്ത ഗൗരവവും പ്രാധാന്യവും മുത്വലാഖിന് കൈവന്നതെങ്ങനെയെന്നാലോചിച്ചാല്‍ അതിനു പിന്നിലെ ദുരുദ്ദേശ്യവും കുരുട്ടു ബുദ്ധിയും ആര്‍ക്കും കണ്ടെത്താവുന്നതേയുള്ളൂ .
ഏതായാലും തൊട്ടല്‍ പൊള്ളുന്ന തരത്തില്‍ എണ്ണ വില തിളച്ചുമറിയുകയാണ്. ഇന്ത്യന്‍ കറന്‍സി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഇതിനൊന്നും പരിഹാരം കാണാന്‍ മന്ത്രിസഭക്ക് തിടുക്കമില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരില്‍ പിതാക്കളും ഭര്‍ത്താക്കന്‍മാരും നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന സ്ത്രീകളും സഹാനുഭൂതി അര്‍ഹിക്കുന്നില്ല. ഭാരതീയ മുസ്‌ലിം മഹിളാ ആന്തോളന്‍ 2014ല്‍ സ്വീകരിച്ച 219 കേസുകളില്‍ 22 കേസുകള്‍ മാത്രം മുത്വലാഖിന്റെ പേരിലാണെന്ന് തെളിഞ്ഞതാണ്. ഇത്തരമൊരു വിഷയമാണ് നമ്മുടെ സര്‍ക്കാറിനെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്നത്.അതാണ് ബില്ലിലൂടെയും ഓര്‍ഡിനന്‍സിലൂടെയും അവര്‍ തിടുക്കപ്പെട്ട് തീര്‍ക്കാന്‍ ശ്രമിക്കുന്നത്.
ചുരുങ്ങിയത് ഒരു മുത്വലാഖിനേയും പഴിചാരാനാവാതെ കുറേ യശോദാബെന്‍മാര്‍ അര്‍ഹമായ സംരക്ഷണം പോലും ലഭിക്കാതെ ജീവിതത്തിന്റെ പുറമ്പോക്കില്‍ ഗതിമുട്ടി നില്‍ക്കുന്നുണ്ടെന്ന കാര്യമെങ്കിലും ഇവരെ തട്ടിയുണര്‍ത്തണമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago