മൂന്നുമാസത്തെ ജോലി ക്രമീകരണം; ജീവനക്കാരുടെ അഭിപ്രായം തേടി കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: സ്ഥലം മാറ്റം ഒഴിവാക്കി മൂന്നുമാസത്തെ ജോലി ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അഭിപ്രായം തേടി. ആവശ്യമുള്ള ജീവനക്കാര്‍ അതത് ജില്ലകളില്‍ ഇല്ലെന്നിരിക്കെ സ്ഥലം മാറ്റത്തേക്കാള്‍ നല്ലത് ജോലി ക്രമീകരണമാണെന്നും ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാനുമാണ് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിരിക്കുന്നത്.
എല്ലാ ജീവനക്കാരെയും അവരുടെ ജില്ലയില്‍തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുകയെന്നാണ് ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍, കണക്കുകള്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ ഡിപ്പോകളുള്ള തിരുവനന്തപുരം ജില്ലയില്‍ 3,186 ഡ്രൈവര്‍മാരെ ആവശ്യമുള്ളപ്പോള്‍ ഈ ജില്ലക്കാരായ 1,669 പേര്‍ മാത്രമാണുള്ളത്. മറ്റു ജില്ലകളുടെ കാര്യത്തിലും ഏറിയും കുറഞ്ഞും നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതലുള്ള യൂനിറ്റില്‍നിന്നും മൂന്നു മാസം ജോലി ക്രമീകരണത്തില്‍ ജീവനക്കാര്‍ കുറവുള്ള യൂനിറ്റുകളില്‍ ജോലി ചെയ്യണം.
സ്ഥലം മാറ്റത്തെക്കാള്‍ നല്ലത് ഇതാണെന്നും ഇക്കാര്യത്തില്‍ ജീവനക്കാര്‍ എത്രയും വേഗം അഭിപ്രായം അറിയിക്കണമെന്നുമാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതി നടപ്പാക്കിയാല്‍ ഓരോ ജീവനക്കാരനും രണ്ട് വര്‍ഷത്തിലൊരിക്കല്‍ മൂന്നു മാസം വച്ച് മറ്റു ജില്ലയില്‍ ജോലി ചെയ്യേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."