ജിദ്ദ സെമിത്തേരി ബോംബാക്രമണം; ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
റിയാദ്: സഊദിയിലെ ജിദ്ദയിലെ സെമിത്തേരിയിൽ യൂറോപ്യൻ പ്രതിനിധികളെ ലക്ഷ്യമാക്കി നടത്തിയ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. ആക്രമണത്തിൽ ഒരു സഊദി സുരക്ഷാ ഉദ്യോഗസ്ഥനും ഗ്രീക്ക് കോൺസുലേറ്റ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. ഐ എസിന്റെ അമഖ് വാർത്താ ഏജൻസിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പുറത്ത് വിട്ടത്. യൂറോപ്യൻ നയതന്ത്ര പ്രതിധികൾ പങ്കെടുത്ത പരിപാടി അരങ്ങേറിയ സെമിത്തേരിയിൽ ഐ എസ് സ്‌ഫോടക വസ്‌തുക്കൾ കുഴിച്ചിട്ടതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
അതേസമയം, സംഭവത്തിൽ സഊദി അധികൃതർ അന്വേഷണം തുടരുകയാണ്. ജിദ്ദ ഗവർണറേറ്റിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് കോൺസൽ പങ്കെടുക്കുന്നതിനിടെ നടന്ന പരാജയവും ഭീരുത്വവുമായ ആക്രമണത്തെക്കുറിച്ച് സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചതായി മക്ക പ്രവിശ്യ വക്താവ് സുൽത്താൻ അൽ ദോസരി അറിയിച്ചു. .
ഇക്കഴിഞ്ഞ ബുധാനാഴ്ച രാവിലെയാണ് യൂറോപ്യൻ യൂറോപ്യൻ നയതന്ത്രജ്ഞർ പങ്കെടുത്ത സെമിത്തേരിയിലെ ചടങ്ങിനിടെ ബോംബ് സ്‌ഫോടനം നടന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്തെ ഇതര മത വിഭാഗങ്ങളുടെ സെമിത്തേരിയിൽ അനുസ്മരണ ചടങ്ങ് നടക്കുന്നതിടെയാണ് ഫ്രാൻസ് ഉൾപ്പെടെ യൂറോപ്യൻ നയതതന്ത്ര പ്രതിനിധികൾ പങ്കെടുത്ത പരിപാടിക്കിടെ സംഭവം.
ഫ്രാൻസിനെ ലക്ഷ്യമാക്കി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ജിദ്ദയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ബുധനാഴ്ച നടന്ന സ്ഫോടനം. ഒക്ടോബർ 29 ന് ഫ്രഞ്ച് കോൺസുലേറ്റിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ഒരു സഊദി പൗരനെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."