ആണവ നിരായുധീകരണം എത്രയും വേഗത്തില്‍
സിയൂള്‍: സമ്പൂര്‍ണ ആണവ നിരായുധീകരണവും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള രണ്ടാം കൂടിക്കാഴ്ചയുമാണ് ഉത്തര കൊറിയന്‍ ഭരണാധികാരി അടിയന്തരമായി ലക്ഷ്യമിടുന്നതെന്നു ദക്ഷിണ കൊറിയ. ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയുടെ മൂന്നാം ദിവസമാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ, ഉ.കൊറിയയുമായുള്ള ആണവ ചര്‍ച്ച പുനരാരംഭിക്കാന്‍ തയാറാണെന്നറിയിച്ചു യു എസ് വൃത്തങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉ.കൊറിയന്‍ അതിര്‍ത്തി പ്രദേശത്ത് ആരംഭിച്ച കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. ഉ.കൊറിയയിലെ ഏറ്റവും വലിയ ആണവ പരീക്ഷണ കേന്ദ്രമായ ടോങ്ചാങ്-റി അടച്ചുപൂട്ടുമെന്നു കൂടിക്കാഴ്ചയുടെ ആദ്യദിനം കിം അറിയിച്ചിരുന്നു. ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്‍ സിയൂളില്‍ തിരിച്ചെത്തി. പതിനായിരക്കണക്കിന് ഉ.കൊറിയന്‍ പൗരന്മാരെ അഭിസംബോധന ചെയ്ത ശേഷമാണു മൂണ്‍ സിയൂളില്‍ തിരിച്ചെത്തിയത്. ഇരു കൊറിയകളുടെ ഏകീകരണവും മേഖലയെ ആണവമുക്തമാക്കുന്നതും അടക്കമുള്ള വിഷയങ്ങള്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.
എത്രയും വേഗത്തില്‍ ആണവ നിരായുധീകരണം പൂര്‍ത്തീകരിച്ചു രാജ്യത്തിന്റെ സാമ്പത്തിക വികസന പ്രവൃത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കിം അറിയിച്ചതായി സിയൂളില്‍ മാധ്യമപ്രവര്‍ത്തകരോട് മൂണ്‍ ജെ. ഇന്‍ പറഞ്ഞു. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഉടന്‍ ഉ.കൊറിയ സന്ദര്‍ശിക്കുകയും ട്രംപുമായുള്ള രണ്ടാംഘട്ട ഉച്ചകോടി സമീപ ഭാവിയില്‍ തന്നെ നടക്കുകയും ചെയ്യുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. ഇതുവഴി ആണവ നിരായുധീകരണം ത്വരിതഗതിയിലാക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചെന്ന് മൂണ്‍ പറഞ്ഞു.
ഉടന്‍ തന്നെ കിം സിയൂളിലെത്തുമെന്ന് അറിയുന്നു. അങ്ങനെ സംഭവിച്ചാല്‍ ദ.കൊറിയ സന്ദര്‍ശിക്കുന്ന ആദ്യ ഉ.കൊറിയന്‍ ഭരണാധികാരിയാകും കിം. ഇതു മൂന്നാം തവണയാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."