HOME
DETAILS
MAL
പ്രേംകുമാര്‍ വടകരയ്ക്ക് ചങ്ങാതിക്കൂട്ടത്തിന്റെ ആദരം 21ന്
backup
May 19 2017 | 00:05 AM
വടകര: സംഗീതപ്രേമികളുടെ മനസില്‍ ഇടംനേടിയ മലബാറിന്റെ പാട്ടുകാരന്‍ പ്രേംകുമാര്‍ വടകരയ്ക്ക് ചങ്ങാതിക്കൂട്ടത്തിന്റെ ആദരവ്.
21ന് വൈകിട്ട് അഞ്ചിനു വടകര ടൗണ്‍ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങ് തുറുമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പ്രേംകുമാറിനെ ആദരിക്കും. നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉപഹാരം സമര്‍പ്പിക്കും. സിനിമാ സംവിധായകന്‍ മേജര്‍ രവി, ചലച്ചിത്രതാരം മാമുക്കോയ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മനോജ് മയ്യന്നൂര്‍, ശ്രീനിവാസന്‍ പള്ളിക്കര, വിനോദ് ചെമ്മരത്തൂര്‍, മുരളീനാഥ് തിരുവള്ളൂര്‍, സുനില്‍ മുതുവന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."