മടപ്പള്ളി കോളജ് സംഘട്ടനം: അക്രമത്തിനെതിരേ പ്രതിഷേധം ശക്തം
വടകര: മടപ്പള്ളി കോളജ് യു. ഡി.എസ്.എഫ് നേതാക്കളെ കോളജിലും പുറത്ത് വെച്ചും എസ്.എഫ് ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് വടകരയില്‍ യു.ഡി. വൈ. എഫ് പ്രതിഷേധ പ്രകടനം നടത്തി.
സംസ്ഥാന യു.ഡി.എസ്.എഫ് ജനറല്‍ കണ്‍വീനര്‍ മിസ്ഹബ് കീഴരിയൂര്‍, യു.ഡി വൈ.എഫ് വടകര മണ്ഡലം ചെയര്‍മാന്‍ ഷുഹൈബ് കുന്നത്ത്, കണ്‍വീനര്‍ പി.ടി.കെ നജ്മല്‍, അഫ്‌നാസ് ചോറോട്, പി.പി ജാഫര്‍, ഫൈസല്‍ മച്ചിങ്ങല്‍, വി.പി ദുല്‍ഖിഫില്‍, സനീദ് എ.വി, സഹീര്‍ കാന്തിലോട്ട്, അന്‍സാര്‍ മുകച്ചേരി, അന്‍സീര്‍ പനോളി, സി.എം.കരീം ,അസ്‌ലം വള്ളിക്കാട്, സുധീഷ് ആര്‍.എസ്, അജ്‌നാസ് താഴത്ത്, അക്ബര്‍ കെ.സി, റഫീക്ക് പി.ടി.കെ, നേതൃത്വം നല്‍കി.
കഴിഞ്ഞ ദിവസം മടപ്പള്ളി കോളജിന് മുന്നില്‍ നടന്ന സംഘര്‍ഷത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മടപ്പള്ളിയില്‍ പ്രകടനം നടത്തി.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഒരു വിദ്യാര്‍ഥിനിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നത് തടഞ്ഞ നാട്ടുകാരായ രണ്ട് പ്രവര്‍ത്തകരെയാണ് പൊലിസിനെ സാക്ഷിയാക്കി മര്‍ദിച്ചത്. പ്രകടനത്തിന് ഒഞ്ചിയം പഞ്ചായത്ത് എസ്.ഡി.പി.ഐ പ്രസിഡന്റ് നവാസ് ഒഞ്ചിയം, എം.കെ റിയാസ്, ഷംസീര്‍ ചോമ്പാല, അര്‍ഷാദ് മാളിയേക്കല്‍, അബ്ദുല്‍ ഗഫൂര്‍, ഫാജിസ് നാദാപുരം റോഡ് നേതൃത്വം നല്‍കി.
മടപ്പള്ളി ഗവ. കോളജില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി.വടകര മണ്ഡലം പ്രസിഡന്റ് അഡ്വ: എം.രാജേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതെ എസ്.എഫ്.ഐ ഏകപക്ഷീയമായി അക്രമം അഴിച്ചു വിടുന്നതില്‍ നിന്നും പിന്മാറണമെന്നും, ചോമ്പാല പൊലിസിന്റെ അനാസ്ഥയാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന അക്രമ സംഭവങ്ങള്‍ക്ക് പ്രചോദനമെന്നും പ്രസ്താവനയില്‍ ആരോപിച്ചു.
മടപ്പള്ളി കോളജില്‍ യു.ഡി.എസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേ നിരന്തരം അക്രമം നടത്തിയ എസ്.എഫ്.ഐക്കെതിരേ നടപടി സ്വീകരിക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലിസ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രാദേശിക സി.പി.എം നേതാക്കളുടെ പാവയായിട്ടാണ് ചോമ്പാല എസ്.ഐ പ്രവര്‍ത്തിക്കുന്നത്.
യു.ഡി.എസ്എഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതികളില്‍ സത്യസന്ധമായ അന്വേഷണം നടത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലിസ് തയ്യാറാവുന്നില്ല.
ഇത് അക്രമം ആവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്നു. ഒരു മാസത്തിനുള്ളില്‍ മടപ്പള്ളി കോളജില്‍ അക്രമത്തിനിരയായത് ആറോളം കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരാണ്.എന്നിട്ട് പോലും ക്രിയാത്മക നടപടി സ്വീകരിക്കാന്‍ പൊലിസ് തയ്യാറാവുന്നില്ല.
സംഘര്‍ഷ സമയത്ത് ഫോണ്‍ പോലും ഓഫ് ചെയ്തിടുകയാണ് എസ്.ഐ ചെയ്യുന്നത്. അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലിസ് തയ്യാറാവണമെന്നും അല്ലാത്ത പക്ഷം പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.
പ്രസിഡന്റ് അഡ്വ : പി ടി കെ നജ്മല്‍ അധ്യക്ഷനായി. വി. പി ദുല്‍ഖിഫില്‍, സഹീര്‍ കാന്തിലോട്ട്, സുബിന്‍ മടപ്പള്ളി, രജിത്ത് കോട്ടക്കടവ്, അജിനാസ് താഴത്ത്, ജി ശ്രീനാഥ്, പ്രഭിന്‍ പാക്കയില്‍, സി. നിജിന്‍, സുധീഷ്. ആര്‍. എസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."