പരിചയമില്ലാത്തവരുടെ മുഖത്ത് അഞ്ച് സെക്കന്‍ഡില്‍ കൂടുതല്‍ നോക്കിനിന്നാല്‍ ശിക്ഷ
ജിദ്ദ: പരിചയമില്ലാത്തവരുടെ മുഖത്ത് അഞ്ച് സെക്കന്‍ഡില്‍ കൂടുതല്‍ നോക്കി നിന്നാല്‍ ശിക്ഷ ലഭിക്കും. ഇതുള്‍പ്പെടെ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനു അന്തിമ രൂപം നല്‍കി വരികയാണ് സഊദി. വൈകാതെ നിയമം പ്രാബല്യത്തില്‍ വരും. രാജ്യത്തിന്റെയും മതത്തിന്റെയും സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലായിരിക്കണം പൊതുസ്ഥലങ്ങളില്‍ പെരുമാറേണ്ടത് എന്നാണ് നിര്‍ദേശം.
പൊതുസ്ഥലങ്ങളില്‍ ഷോര്‍ട്‌സ്, ബനിയന്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുമെന്നാണ് സൂചന. മാന്യമല്ലാത്തതോ അസാധാരണമായതോ ആയ രീതിയില്‍ മുടി വെട്ടാന്‍ അനുവദിക്കില്ല. തെറ്റായ രീതിയില്‍ ആംഗ്യം കാണിക്കുക, മാന്യമല്ലാത്ത എഴുത്തുകളോ ചിത്രങ്ങളോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കുക, മറ്റുള്ളവരെ അപമാനിക്കുക, ഇകഴ്ത്തുക, ബഹുമാനിക്കാതിരിക്കുക തുടങ്ങിയവ പുതിയ നിയമത്തില്‍ ശിക്ഷാര്‍ഹമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വരെ പിഴ ചുമത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."