ചട്ടിപ്പറമ്പില്‍ പുലിയെ കണ്ടണ്ടതായി ദൃക്‌സാക്ഷികള്‍; ജനം ഭീതിയില്‍
കുറുവ: ചട്ടിപ്പറമ്പ് കാരാക്കുണ്ടണ്ട് പ്രദേശത്ത് കുറച്ച് ദിവസമായി പുലിയെ കണ്ടണ്ടതായി ദൃക്‌സാക്ഷികള്‍. ശനിയാഴ്ചയാണ് പുലിയെ കണ്ടണ്ടതായി പ്രദേശവാസിയായ ഒരാള്‍ പറഞ്ഞത്. എന്നാല്‍ നാട്ടുകാര്‍ അത് കാര്യമായെടുത്തില്ല. എന്നാല്‍ പിറ്റേ ദിവസം ചില തൊഴിലാളികള്‍ കൂടി പുലിയെ കണ്ടതായി അറിയിച്ചതോടെ ജനങ്ങള്‍ ഭീതിയിലായി.
വിവരം കൊളത്തൂര്‍ പൊലിസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് സ്ഥലം സന്ദര്‍ശിച്ചെങ്കിലും വനംവകുപ്പധികൃതരെ അറിയിക്കാമെന്ന് പറഞ്ഞു മടങ്ങി. എന്നാല്‍ തിങ്കളാഴ്ച രാത്രി പ്രദേശത്തെ ഒരു യുവാവ് കൂടി പുലിയെ കണ്ടതിനാല്‍ ജനങ്ങള്‍ ആകെ ഭിതിയിലാണ്. മെയിന്‍ റോഡില്‍ നിന്നു അല്‍പ്പം മാറി ഒരുഭാഗം നല്ല കാടുള്ള പ്രദേശമായതിനാല്‍ തിരഞ്ഞുകണ്ടണ്ടു പിടിക്കല്‍ വളരെ പ്രയാസമാണ്.
ദിവസങ്ങളായി പുലിയുടേതെന്ന് സംശയിക്കുന്ന അലര്‍ച്ചയും പ്രദേശത്തുകാര്‍ കേള്‍ക്കാറുണ്ടെന്ന് പറയപ്പെടുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെങ്കിലും കാടുകള്‍ വെട്ടി തെളിയിച്ച് വിവരം അറിയിക്കാനാണ് അവര്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.
പുലിയെ വ്യക്തമായി കണ്ടണ്ടുവെന്നു പറയുന്നതിനാല്‍ പുലിസാന്നിധ്യം തള്ളിക്കളയാന്‍ പറ്റാത്തഅവസ്ഥയാണ്. കഴിഞ്ഞ ദിവസം പുലിയെ കണ്ടെണ്ടന്ന് പറയുന്ന സ്ഥലത്ത് നാട്ടുകാര്‍ എംസാന്റ് നിരത്തി നോക്കിയപ്പോള്‍ പിറ്റെ ദിവസം പുലിയുടേതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെണ്ടത്തിയതായും സത്യാവസ്ഥ കണ്ടെണ്ടത്തി പ്രദേശ വാസികളുടെ ഭീതി അകറ്റണമെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."