വിലയിടിഞ്ഞു; നേന്ത്രവാഴ കര്‍ഷകര്‍ ദുരിതത്തില്‍
സുല്‍ത്താന്‍ ബത്തേരി: നേന്ത്രവാഴകര്‍ഷകര്‍ക്ക് തിരിച്ചടിയായി വിലയിടിവ്. ഒരു മാസത്തനുള്ളില്‍ 50 ശതമാനത്തോളമാണ് നേന്ത്രക്കായക്ക് വിലയിടിഞ്ഞിരിക്കുന്നത്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമായിരിക്കുകയാണ് വിലയിടിവ്.
കിലോയ്ക്ക് 20 രൂപയുടെ കുറവാണ് വിപണിയില്‍ നേന്ത്രക്കായ്ക്ക് ഒരുമാസം കൊണ്ട് വന്നിരിക്കുന്നത്. കഴിഞ്ഞമാസം 40 രൂപ ഉണ്ടായിരുന്ന കായക്ക് ഇന്ന് മാര്‍ക്കറ്റ് വില 20 രൂപയാണ്. ഫസ്റ്റ് ക്വാളിറ്റിയില്‍ പോകുന്ന കായക്കാണ് ഈ വില കിട്ടുകയുള്ളു. മറ്റുള്ളവക്ക് പത്തുരൂപ പോലും ലഭിക്കുന്നില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്.
മഴക്കെടുതിയില്‍ വ്യാപകമായി നേന്ത്രവാഴകൃഷി ജില്ലയില്‍ നശിച്ചിരുന്നു. ഇത് അതിജീവിച്ച കര്‍ഷകര്‍ക്കാണ് ഇപ്പോഴത്തെ വിലയിടിവ് തിരിച്ചടിയായിരിക്കുന്നത്. നേന്ത്രക്കായക്ക് കര്‍ഷകര്‍ക്ക് വില ലഭിക്കുന്നില്ലങ്കിലും പഴത്തിനും കായ് ഉല്‍പ്പന്നങ്ങള്‍ക്കും വിപണിയില്‍ വന്‍വിലയാണ് സാധരണക്കാര്‍ നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."