റിസോര്‍ട്ടിലേക്ക് നിര്‍മിച്ച മരപ്പാലം കര്‍ഷകര്‍ക്ക് ഭീഷണിയാവുന്നതായി പരാതി
സുല്‍ത്താന്‍ ബത്തേരി: സ്വകാര്യവ്യക്തിയുടെ റിസോര്‍ട്ടിലേക്ക് വാഹനങ്ങളെത്താന്‍ തോടിന് കുറുകെ നിര്‍മിച്ച മരപ്പാലം പ്രദേശത്തെ കര്‍ഷകര്‍ക്ക് ഭീഷണിയാവുന്നതായി പരാതി. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ കട്ടയാടാണ് വന്യജീവിസങ്കേതത്തിലെ മരം ഉപയോഗിച്ച് തോടിനുകുറുകെ പാലം നിര്‍മിച്ചിരിക്കന്നത്. നിര്‍മാണം വനംവകുപ്പിന്റെ അനുമതിയോടെയെന്നും ആരോപണമുയരുന്നുണ്ട്.
കട്ടയാട് പാടശേഖരത്തിനെയും വന്യജീവിസങ്കേതത്തിനെയും വേര്‍തിരിച്ചൊഴുകുന്ന കട്ടയാട് തോടിന് കുറുകെയാണ് വന്യജീവിസങ്കേതത്തില്‍ നിന്നും കടപുഴകിവീണ വന്മരം ഉപയോഗിച്ച് പാലം നിര്‍മിച്ചിരിക്കുന്നത്. തോടിന്റെ ഒഴുക്കിന്റെ ഗതിയെ തടസപ്പെടുത്തുന്ന തരത്തിലാണ് പാലമുള്ളത്. ഇത് പ്രദേശത്തെ കര്‍ഷകര്‍ക്ക് ഭീഷണിയായിരിക്കുകയാണ്.
കനത്തമഴ പെയ്താല്‍ ഈ ഭാഗത്ത് തോട് ഗതിമാറി ഒഴുകുമെന്നും ഇതുവഴി കൃഷികള്‍ നശിക്കുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
ഇത് സംബന്ധിച്ച് മുനിസിപ്പാലിറ്റിക്കും വനംവകുപ്പിനും കൃഷിവകുപ്പിനും പരാതിനല്‍കാനൊരുങ്ങുകയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."