സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യും: മന്ത്രി ജി. സുധാകരന്
ചെങ്ങന്നൂര്‍: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിശേഖരണ ചടങ്ങില്‍ ചെങ്ങന്നുര്‍ നഗരസഭാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യുമെന്ന് പരാമര്‍ശം നടത്തിയ മന്ത്രി ജി.സുധാകരന്റെ നിലപാടും വിവാദമാകുന്നു.
കഴിഞ്ഞ ദിവസം കൂടിയ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ സംഭാവന നല്‍കേണ്ടതില്ലെന്ന് യു.ഡി.എഫും -ബിജെപിയും പിന്തുണയോടെ യോഗം തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ മറികടക്കുന്ന ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് വെച്ചു പെറുപ്പിക്കുകയില്ലെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിധിയിലേക്ക് സംഭാവന കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള അധികാരമുണ്ട് .പക്ഷേ അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
യു.ഡി.എഫ് ഭരിക്കുന്ന കൗണ്‍സിലില്‍ ബിജെപിയുടെ കൂടി പിന്തുണയോടെയാണ് തീരുമാനമെടുത്തത്.എന്നാല്‍ സെക്രട്ടറി ഈ തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് രേഖപെടുത്തിയിരുന്നു. അതിനാല്‍ സെക്രട്ടറിക്കെതിരെയുള്ളശിക്ഷണ നടപടികള്‍ക്കു സാധ്യതയില്ല.ഇതിനിടെ സെക്രട്ടറി ജി.ഷെറി തന്റെ ഒരു മാസത്തെ ശമ്പളം മന്ത്രിക്കു കൈമാറുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."