സാമ്പത്തിക സംവരണം; റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രതിഷേധ സമ്മേളനം
റിയാദ്: ഇന്ത്യയിലെ പിന്നാക്ക ജന വിഭാഗങ്ങൾക് ഭരണ ഘടന ഉറപ്പ് നൽകുന്ന സാമൂഹിക പരി രക്ഷയായ സംവരണതിന്റെ വ്യക്തമായ അട്ടിമറിയാണ് കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ മുന്നാക്ക സവരണമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സുരക്ഷാ സമ്മേളനം അഭിപ്രായപെട്ടു. സംവരണം ആരുടേയും ഔദാര്യമല്ലന്നും ഭരണഘടന നൽകുന്ന അവകാശമാണെന്നും സമ്മേളനം പ്രഖ്യാപിച്ചു. മുന്നാക്ക സംവരണം നടപ്പിലാക്കുന്ന നിലപാട് തിരുത്താൻ കേരള സർക്കാർ തയ്യാറാവമെന്നും പിന്നാക്ക ജന വിഭാഗങ്ങൾക് അവകാശപെട്ട നീതി നടപ്പിലാക്കണമെന്നും സുരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്ത
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര അഭിപ്രായപെട്ടു.
വ്യത്യസ്ത കാരണങ്ങളാൽ പിന്നാക്കം നിന്ന് പോയ അധഃസ്ഥിത വിഭാഗങ്ങൾക് സാമൂഹിക മുന്നേറ്റം സാധ്യമാക്കാൻ ഭരണഘടന നിർമാണ വേളയിൽ വിഭാവനം ചെയ്ത സംവരണം നിഷേധിക്കുന്നതിലൂടെ ഇനിയും അത്തരം വിഭാഗങ്ങൾ മുഖ്യധാരയിൽ നിന്ന് പുറന്തള്ളപ്പെടുമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപെട്ടു. മുഹമ്മദ് കോയ വാഫി, ഷാഫി ചിറ്റത്തുപാറ, ഷാഫി കരുവാരക്കുണ്ട് എന്നിവർ വിഷയമവതരിപ്പിച്ച് സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് മുനീർ വാഴക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ സഊദി കെഎംസിസി സെക്രട്ടറിയറ്റ് അംഗങ്ങളായ കോയാമു ഹാജി, ഉസ്മാൻ അലി പാലത്തിങൽ, ഷുഹൈബ് പനങ്ങങ്ങാര, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസർ മാങ്കാവ്, മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ജില്ലാ ഭാരവാഹികളായ കുഞ്ഞിപ്പ തവനൂർ, റഫീഖ് മഞ്ചേരി, ഹമീദ് ക്ലാരി, യൂനുസ് കൈതക്കോടൻ, യൂനുസ് സലീം താഴെകോട്, സിദീഖ് കോനാരി, ഇക്ബാൽ തിരൂർ, അഷ്‌റഫ് കല്പികഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.മലപ്പുറം ജില്ലാ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും ശരീഫ് അരീക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."