ഇന്ത്യന്‍ വംശജന് യു. എസ് പൊലിസ് കസ്റ്റഡിയിലിരിക്കെ മരിച്ചു
ന്യൂയോര്‍ക്ക്: 58കാരനായ ഇന്ത്യന്‍ വംശജന് യു.എസ് പൊലിസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. അതുല്‍ കുമാര്‍ ബാബുഭായ് പട്ടേലാണ് മരിച്ചത്. ആവശ്യത്തിനുള്ള രേഖകള്‍ ഇല്ലെന്ന് ആരോപിച്ചാണ് യു.എസ് എമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്
പട്ടേലിനെ കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്തത്.
ഹൃദയാഘാതം മൂലം ആശുപത്രിയില്‍ വച്ചായിരുന്നു മരണമെന്ന് അധികൃതര്‍ പറയുന്നു. കസ്റ്റഡിയലെടുത്തപ്പോള് നടത്തിയ പ്രാഥമിക വൈദ്യപരിശോധനയില്‍ ഇദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. രണ്ടു ദിവസം എമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയില്‍ വെച്ച ശേഷം വീണ്ടും പരിശോധനക്ക് കൊണ്ടുപോയപ്പോള്‍ ശ്വാസ സംബന്ധിയായ ബുദ്ധിമുട്ട് കണ്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇക്വഡോറില്‍ നിന്ന് മെയ് 10നാണ് പട്ടേല്‍ അറ്റ്ലാന്റ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ആവശ്യമുള്ള രേഖകള്‍ ഇല്ലെന്നു കാട്ടി എമിഗ്രേഷന്‍ അധികൃതര്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."