ശാന്തിഗിരിയില്‍ പൂര്‍ണ കുംഭമേള നടന്നു
പോത്തന്‍കോട്: ശാന്തിഗിരി ആശ്രമ പരിസരമാകെ എണ്ണത്തിരികളുടെ ദീപപ്രഭപരത്തി ഇന്നലെ പൂര്‍ണ കുംഭമേള നടന്നു. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷപരിപാടികള്‍ ഒഴിവാക്കിയായിരുന്നു ചടങ്ങുകള്‍. നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാ പൂര്‍ത്തീകരണം നടന്ന 1973 കന്നിമാസം നാലാം തിയതിയെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങാണ് പൂര്‍ണ കുംഭമേള.
വ്രതാനുഷ്ടാനശുദ്ധിയും ഭക്തിയും നിറച്ച കുംഭങ്ങള്‍ ശിരസിലേന്തി പരിശുദ്ധിയുടെ ശുഭ്രവസ്ത്രമണിഞ്ഞ് ആയിരക്കണക്കിന് ഭക്തര്‍ സന്ധ്യാനേരത്തില്‍ ആശ്രമം വലംവച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ പങ്കുചേര്‍ന്ന കുംഭഘോഷയാത്രയ്ക്ക് സന്ന്യാസി സന്ന്യാസിനിമാര്‍ നേതൃത്വം നല്‍കി. ഇന്നലെ രാവിലെ അഞ്ചിന് ആരാധനയും സന്യാസിമാരുടെ പ്രത്യേക പുഷ്പാഞ്ജലിയും നടന്നു. തുടര്‍ന്ന് ആറിന് ആശ്രമധ്വജം ഉയര്‍ത്തി. ഉച്ചയ്ക്ക് 12ന് ഗുരുപൂജയും ഗുരുദര്‍ശനവും. വൈകിട്ട് അഞ്ചിന് കുംഭമേള ഘോഷയാത്രആരംഭിച്ചു. ഏഴിന് കുംഭമേള സംത്സംഗം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."