പൂന്തുറ സിറാജിനെ പി.ഡി.പിയില്‍നിന്ന് പുറത്താക്കി
തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പൂന്തുറ സിറാജിനെ പി.ഡി.പിയില്‍നിന്ന് പുറത്താക്കി. സംഘടനാ പ്രവര്‍ത്തനരംഗത്ത് നിര്‍ജീവമായിരിക്കുകയും കോര്പറേഷന് തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിച്ച സാഹചര്യത്തിലുമാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതെന്ന് ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി ബംഗളൂരുവില്‍നിന്ന് അറിയിച്ചു.
കഴിഞ്ഞ 25 വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്പറേഷന് സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മികതയ്ക്ക് നിരക്കാത്തതും വഞ്ചനയുമാണെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.തീരുമാനത്തിന് തൊട്ടുപിന്നാലെ പൂന്തുറ സിറാജ് ഐ.എന്‍.എല്ലില്‍ ചേര്‍ന്നു. പി.ഡി.പി തന്നെ പുറത്താക്കിയ നടപടി സ്വീകരിക്കുന്നതായും പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേരുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും അതോടൊപ്പം മഅ്ദനിക്കായി പോരാടുന്നതിനും വേണ്ടിയാണെന്നും പൂന്തുറ സിറാജ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."