തമിഴ് സിനിമയില്‍ നായകനാക്കാമെന്നു പറഞ്ഞ് കബളിപ്പിച്ചയാള്‍ പിടിയില്‍
നേമം: തമിഴ് സിനിമയില്‍ നായകനാക്കാമെന്നു പറഞ്ഞ് 22 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ നേമം വില്ലേജില്‍ ശാന്തിവിള കുരുമി പരമേശ്വരം വീട്ടില്‍ ആര്.കെ. മേനോന് എന്നറിയപ്പെടുന്ന രാധാകൃഷ്ണ മേനോനെ നേമം പൊലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ ചെന്നൈ രാമപുരം നടേശന് നഗറില്‍ ശിവയുടെ പരാതിയെ തുടര്‍ന്നു കേസ് രജിസ്റ്റര്‍ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി പരാതിക്കാരനെ സിനിമയില്‍ നായകനാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ചെന്നൈയിലുള്ള ആര്.കെ ഫിലിംസിന്റെ ഓഫിസിലും തിരുവനന്തപുരത്തും വച്ച് പലതവണകളായി 22 ലക്ഷം രൂപ നല്‍കുകയും സിനിമയില്‍ അവസരം ലഭിക്കാത്തത് കൊണ്ട് പണം തിരികെ ചോദിച്ച പരാതിക്കാരന് എഗ്രിമെന്റ് എഴുതികൊടുത്ത ശേഷം കടന്നുകളയുകയായിരുന്നു.
ആര്.കെ ഫിലിംസ് എന്ന പേരില്‍ നിരവധി സ്ഥാപനം ചെന്നൈയിലും എറണാകുളത്തും പ്രതി നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റ മറവിലാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. 2008 മുതല്‍ നിരവധി പേരെ തട്ടിപ്പിനിരയാക്കി ഒളിവില്‍ താമസിച്ചു വരികയായിരുന്ന പ്രതിയെകുറിച്ച് ചെന്നൈയിലും എറണാകുളത്തും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ പി.പ്രകാശിന്റെ നിര്‍ദേശാനുസരണം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷനര്‍ ദീനില്‍, നേമം പൊലിസ് ഇന്‍സ്പെക്ടര്‍ കെ.പ്രദീപ്, എസ്.ഐമാരായ എസ്.എസ് സജി, സഞ്ചു ജോസഫ്, ബിജു, എ.എസ്.ഐ പ്രദീപ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറായ ജയന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."