രാജാവിന്റെ സ്ഥാനമൊഴിയല്‍: നിയമഭേദഗതിക്ക് അംഗീകാരം, ജപ്പാന്‍ രാജാവിന് ഇനി വിശ്രമജീവിതം
ടോക്കിയോ: രാജ്യത്തിന്റെ രാജാവെന്ന സ്ഥാനത്തു നിന്ന് സ്ഥാനമൊഴിയുന്ന നിയമഭേദഗതിക്ക് ജപ്പാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതോടെ വിശ്രമ ജീവിതം നയിക്കെമെന്ന ജപ്പാന്‍ രാജാവ് അകിഹിതോയുടെ ആഗ്രഹം സഫലമായി. മരണം വരെ രാജാവിന്റെ പദവിയില്‍ തുടരുകയെന്നതായിരുന്നു ജപ്പാനിലെ നിയമം.
ആരോഗ്യവും പ്രായവും ഉത്തരവാദിത്തങ്ങളില്‍ തുടരുന്നതിന് തടസ്സമാകുന്നുവെന്നും സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞ വര്‍ഷമാണ് 82കാരനായ അകിഹിതോ ജനങ്ങളെ അറിയിച്ചത്. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള നേരത്തെ റെക്കോഡ് ചെയ്ത വിഡിയോ സന്ദേശത്തിലൂടെയാണ് രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തത്.
1817ശേഷം ആദ്യമായാണ് ഒരു രാജാവ് ജപ്പാനില്‍ മരണത്തിനുമുമ്പ് സ്ഥാനമൊഴിയുന്നത്. 817ല്‍ കൊകാവ് രാജാവാണ് അവസാനമായി സ്ഥാനം സ്വയം ഉപേക്ഷിച്ചത്. പിന്നീട് വന്നവരെല്ലാം മരണം വരെ രാജപദവിയില്‍ തുടര്‍ന്നവരാണ്.
1989ല്‍ പിതാവ് ഹിരോഹിതോയുടെ മരണത്തെ തുടര്‍ന്നാണ് അകിഹിതോ രാജചുമതലകളിലേക്കെത്തുന്നത്. ഹൃദയശാസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
മൂത്ത മകന്‍ 56കാരനായ നരുഹിതോ രാജകുമാരനാണ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുക എന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."