HOME
DETAILS

പൊയ്യ ഫിഷ് ഫാം അതിജീവനത്തിന്റെ പാതയില്‍

  
backup
September 21 2018 | 06:09 AM

%e0%b4%aa%e0%b5%8a%e0%b4%af%e0%b5%8d%e0%b4%af-%e0%b4%ab%e0%b4%bf%e0%b4%b7%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d

മാള: അഡാക്കിന്റെ കീഴിലുള്ള പൊയ്യ ഫിഷ് ഫാമില്‍ പ്രളയം തീര്‍ത്ത കെടുതികള്‍ പരിഹരിക്കാനുള്ള തുകക്കായി കാത്തിരിക്കാതെ ഫാമിലെ ജീവനക്കാര്‍ മത്സ്യകൃഷിക്കായുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
അടുത്ത മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കേണ്ടത്.
അതിനാവശ്യമായ കുഞ്ഞുങ്ങളെ സ്വയം ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഫാം ജീവനക്കാര്‍ ആരംഭിച്ചിട്ടുള്ളത്. ഫാമിലെ അവശേഷിക്കുന്ന മീനുകളെ കണ്ടെത്തി ഇവയെ സംരക്ഷിക്കുന്ന നടപടികളും ആരംഭിച്ചു. കാളാഞ്ചി, പൂമീന്‍ എന്നിവയുടെ കുഞ്ഞുങ്ങളെ സൗജന്യനിരക്കില്‍ ലഭിക്കുന്നതിന് ആര്‍.ജി സി.എ, സി.ഐ.ബി.എ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെ സമീപിച്ചുണ്ട്. കൂടാതെ പുനര്‍നിര്‍മാണത്തിനാവശ്യമായ തുകയുടെ വിശദവിവരമടങ്ങുന്ന റിപ്പോര്‍ട്ടും തയാറായിട്ടുണ്ട്. പ്രളയം തളര്‍ത്തിയെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ് ഫാമും അവിടത്തെ ജീവനക്കാരും.
145 ഏക്കറോളം സ്ഥലമുള്ള പൊയ്യ ഫിഷ് ഫാമിലെ 20 ശതമാനം ഭാഗമാണ് മത്സ്യം വളര്‍ത്താനുള്ള കുളങ്ങള്‍ ഉള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഉല്‍പ്പാദനത്തിലും വരുമാനത്തിലും വലിയ വര്‍ധനവ് ഫാമില്‍ ഉണ്ടായിട്ടുണ്ടായിരുന്നു.
ഈയവസ്ഥയിലാണ് ഇപ്പോള്‍ ഉണ്ടായ പ്രളയം ഫാമിന് കനത്ത നാശവും നഷ്ടവും വിതച്ചത്.യു.എന്‍.ഡി.പിയുടെ സഹായത്തോടെ 1989 ല്‍ ആരംഭിച്ച മാതൃകാ ചെമ്മീന്‍ വളര്‍ത്തല്‍ കേന്ദ്രം അതിജീവനത്തിന്റെ പാതയിലായിരുന്നു. മികച്ച ഉല്പാദനവും ലാഭവുമായി മുന്നോട്ട് പോയിരുന്ന ഫാമിനെ തളര്‍ത്തിയ തൊണ്ണൂറുകളുടെ അവസാനത്തില്‍ പ്രത്യക്ഷപ്പെട്ട ചെമ്മീനുകളിലെ വൈറസ് രോഗബാധയാണ്.
രോഗം തടുക്കാനാകാതായതോടെ ചെമ്മീന്‍ കൃഷി പൂര്‍ണമായും ഉപേക്ഷിച്ചു. 2000ലാണ് ഫാമില്‍ ചെമ്മീന് പകരം മറ്റ് മത്സ്യങ്ങളേയും വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പാദിക്കാന്‍ ആരംഭിച്ചത്. പിന്നീട് വരുമാന വര്‍ദ്ധനവിന്റെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളുടെ ഹാച്ചറിയും ഞണ്ട് വളര്‍ത്തലും തുടങ്ങി.
ഫാമിനെ ലാഭകരമാക്കുകയെന്ന ലക്ഷ്യത്തോടെ ടൂറിസവുമായി ബന്ധിപ്പിക്കുന്ന നെയ്തല്‍ പൈതൃക മത്സ്യഗ്രാമ പദ്ധതിയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി 15 കോടി രൂപ ചെലവില്‍ ഫാമിനെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിനായി ആദ്യഘട്ടത്തില്‍ മൂന്ന് കോടി രൂപ ചെലവഴിച്ച് സീഫുഡ് കിച്ചന്‍, മത്സ്യ സംസ്‌ക്കരണ കേന്ദ്രം, മത്സ്യ മ്യൂസിയം, മത്സ്യവില്പന കേന്ദ്രം എന്നിവ നിര്‍മിച്ചു.
ഇവയില്‍ സീഫുഡ് കിച്ചനും വില്പന കേന്ദ്രവുമാണ് പ്രവര്‍ത്തനമാരംഭിച്ചത്.
മ്യൂസിയത്തിനും സംസ്‌ക്കരണ കേന്ദ്രത്തിനുമുള്ള കെട്ടിടങ്ങള്‍ നിര്‍മച്ചുവെങ്കിലും ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. പദ്ധതി പൂര്‍ത്തീകരണം ചോദ്യചിഹ്നമായിരിക്കെയാണ് പ്രകൃതിയുടെ പരീക്ഷണമായി പ്രളയം കൂടി ഫാമിനെ ഗ്രസിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  7 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  21 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago