ഏകീകൃത നയമില്ല
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കേന്ദ്ര നേതൃത്വത്തെ കുറ്റപ്പെടുത്തി സി.പി.എം സംസ്ഥാന സമിതി.
വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നയം സ്വീകരിച്ചത് തിരിച്ചടിയായി. ഇത് കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ ബാധിച്ചുവെന്നും ഇന്നലെ നടന്ന സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.
അതേസമയം, ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയും പി.കെ ശ്യാമളക്കെതിരായ ആന്തൂര്‍ വിഷയവും ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ചയായില്ല.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയി. ഇത് തിരിച്ചറിയാനാവാതെ പോയത് വലിയ പോരായ്മയാണെന്നും സംസ്ഥാന സമിതി വിലയിരുത്തി. കേന്ദ്ര നേതൃത്വത്തിനെതിരേ സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനമാണുണ്ടായത്.
ദേശീയതലത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനം കേരളത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി.
താഴേത്തട്ടില്‍ പണിയെടുക്കാതെ മുന്നോട്ടുപോകാനാവില്ല. പ്രതിസന്ധിയില്‍ തടിയൂരാനുള്ള മാര്‍ഗം ആരായണം. കോണ്‍ഗ്രസുമായുള്ള സമീപനത്തിന് വ്യക്തതയുണ്ടായില്ല. ജനങ്ങളുമായുള്ള ബന്ധം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. ശബരിമല വിഷയത്തില്‍ താഴേത്തട്ടില്‍ ബോധവല്‍ക്കരണം വേണം. അല്ലാതെ വിശ്വാസികളെ തിരികെ കൊണ്ടുവരാനാവില്ലെന്നും സംസ്ഥാന സമിതി വിലയിരുത്തി.
പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള യോഗത്തില്‍ പങ്കെടുത്തിരുന്നു. വിവാദ വിഷയങ്ങള്‍ ഇന്ന് ചര്‍ച്ചയായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."