മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്
മുംബൈ: അടുത്ത് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ അതീവനിര്ണായകവും നിലനില്‍പ്പിന്റെ പ്രശ്നവുമാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുനിന്ന് ഒരുസീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്‍.സി.പിയുമായി സഖ്യംചേര്ന്നായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് -എന്‍.സി.പിയുമായുള്ള സഹകരണം തുടരും.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി മത്സരിക്കാന്‍ താല്പര്യമുള്ള നേതാക്കളില്‍നിന്ന് കോണ്‍ഗ്രസ് അപേക്ഷ ക്ഷണിച്ചു. ജൂലൈ ആറിനുള്ളില്‍ താല്പര്യമുള്ളവര് അപേക്ഷ അയക്കണമെന്നും പൂരിപ്പിച്ച അപേക്ഷ മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാന് അറിയിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.സി.പിയുമായുള്ള സീറ്റ് ധാരണ പൂര്‍ത്തിയായിട്ടില്ല.
അടുത്തമാസം പകുതിയാവുന്നതോടെ സീറ്റ് ധാരണ പൂര്‍ത്തിയാവുമെന്നാണ് റിപ്പോര്‍ട്ട്. അതിനു ശേഷമേ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിടൂ. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണം തുടങ്ങാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
2014ലെ തെരഞ്ഞെടുപ്പില്‍ 288 സീറ്റില്‍ 42 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."