സമര വിജയം; ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍
കൊച്ചി: കേരളം മുഴുവന്‍ ഒന്നിച്ചു നിന്ന സമരത്തിന് ഒടുവില്‍ ജയം. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ലെംഗിക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സൂചന. വൈദ്യ പരിശോധനക്കുള്ള നടപടികള്‍ തുടങ്ങി. തൃപ്പൂണിത്തുറ ആശുപത്രയിലേക്ക് കൊണ്ടു പോയേക്കുമെന്ന് സൂചനയുണ്ട്.
അറസ്റ്റ് ഉടനെ നടക്കുമെന്ന് ബിഷപ്പിന്റെ ബന്ധുക്കളേയും അഭിഭാഷകരേയും അറിയിച്ചിരുന്നു. അറസ്റ്റ് ചെയ്യുന്ന വിവരം പഞ്ചാബ് പൊലിസിനെയും അറിയിച്ചിരുന്നു.
കോട്ടയം എസ് പി ഹരിശങ്കര്‍ ല്‍പസമയത്തിനുള്ളില്‍ മാധ്യമങ്ങളെ കാണും. അറസ്റ്റ് സാധ്യത മുന്നില്‍ക്കണ്ട് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ തയ്യാറാക്കിയതായാണ് സൂചന.
വൈക്കം കോടതിയിലാകും അദ്ദേഹത്തെ ഹാജരാക്കുകയെന്നാണ് വിവരം. രണ്ടു ദിവസം പൊലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
മൂന്നാംദിവസം ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചതിനു പിന്നാലെ വാകത്താനം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു.
ചോദ്യം ചെയ്യലിനിടെ ബിഷപ്പ് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ഇത്. പഴുതടച്ചുള്ള ചോദ്യം ചെയ്യലാണ് അന്വേഷണസംഘം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പലപ്പോഴും ബിഷപ്പ് പ്രതിരോധത്തിലായെന്നും സൂചനകള്‍ പുറത്തെത്തിയിരുന്നു.
സന്തോഷമെന്ന് കന്യാസ്ത്രീകള്‍
ബിഷപ്പിന്റെ അറസ്റ്റില്‍ സന്തോഷം രേഖപ്പെടുത്തി സമരപ്പന്തലിലെ കന്യാസ്ത്രീകള്‍. അറസ്റ്റിനെ കുറിച്ച ഔദ്യോഗിക അറിയിപ്പോന്നും ലഭിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. അറസ്റ്റ് പ്രഹസനമാവരുതെന്നും നിയമ നടപടികള്‍കര്‍ശനമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."