HOME
DETAILS

തെറ്റുതിരുത്തി ജനങ്ങളിലേക്കിറങ്ങാന്‍ സി.പി.എം: വോട്ടു ചോര്‍ന്നതു ഗൗരവമായി കാണണമെന്നു സംസ്ഥാന സമിതി

  
backup
June 24 2019 | 16:06 PM

cpm-state-committi-new-programme

തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാന്‍ തെറ്റുതിരുത്തി മുന്നോട്ടുപോകണമെന്നു സി.പി.എം സംസ്ഥാന സമിതി. ഇതിന്റെ ഭാഗായി അടുത്ത മാസം 22 മുതല്‍ 28വരെ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ബ്രാഞ്ചുതലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളുമായി സംവദിക്കും. നേരത്ത ഇടതുമുന്നണിയ്ക്കു വോട്ടു ചെയ്തിരുന്നവര്‍ ഈ തെരഞ്ഞടുപ്പില്‍ മാറി വോട്ടു ചെയത് സാഹചര്യം പരിശോധിക്കും. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ എത്രയും വേഗം അതിനുള്ള രാഷ്ട്രീയ നടപടികള്‍ സ്വീകരിക്കാനും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ തെരെഞ്ഞടുപ്പ് അവലോകന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണു തെറ്റുതിരുത്തല്‍ പ്രക്രിയയ്ക്കു സി.പി.എം തയാറാകുന്നത്.

ശബരിമല വിഷയം തെരെഞ്ഞടുപ്പിനെ സ്വാധീനിച്ച പ്രധാന ഘടകങ്ങളില്‍ ഒന്നായിരുന്നെന്ന പാര്‍ട്ടി വിലയിരുത്തല്‍ സി.പി.എം സംസ്ഥാന സമിതിയില്‍ നേതാക്കള്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ പല നടപടികളും വിശ്വാസി സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കി. തെരഞ്ഞടുപ്പിന്റെ ഒരു ഘട്ടത്തിലും വിശ്വാസികളുടെ പ്രതിഷേധം ദോഷമാകുമെന്നു കാണാന്‍ പാര്‍ട്ടി നേതൃത്വത്തിനു കഴിഞ്ഞില്ല.
പാര്‍ട്ടിയില്‍ നിന്നും അകന്നുപോയ ജനവിഭാഗത്തെ മടക്കിക്കൊണ്ടുവരാന്‍ ശക്തമായ നടപടികള്‍ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കേന്ദ്ര കമ്മിറ്റിയുടെ തെരെഞ്ഞടുപ്പു അവലോകന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയും ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടികളുമായി പാര്‍ട്ടി സംസ്ഥാന നേതൃത്വം മുന്നോട്ടുപോകണമെന്നു നിര്‍ദേശിച്ചു. കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാര്‍ട്ടി യോഗങ്ങള്‍ വിളിച്ചു റിപ്പോര്‍ട്ടു ചെയ്യും. ഇതിന്റെ ഭാഗമായി അടുത്ത മാസം മൂന്നിനു എറണാകുളത്തും നാലിനു കോഴിക്കോടും അഞ്ചിനു തിരുവനന്തപുരത്തും മേഖലാ യോഗങ്ങള്‍ വിളിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago