HOME
DETAILS
MAL
പൊലിസ് അസോ. കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം: ഉമ്മന്‍ചാണ്ടി
backup
July 27 2016 | 20:07 PM
തിരുവനന്തപുരം: നിയമപരമായി രണ്ടുവര്‍ഷ കാലാവധിയുള്ള പൊലിസ് അസോസിയേഷന്, പൊലിസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ എന്നിവ നേരത്തെ പിരിച്ചുവിട്ട് ഉടന്‍ തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ജനാധിപത്യവിരുദ്ധമാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രണ്ടുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട പൊലിസ് അസോസിയേഷന് സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ക്ക് ഭരണഘടനാ പ്രകാരം 2017 ഓഗസ്റ്റ് വരെയും പൊലിസ് ഓഫിസേഴ്സ് അസോസിയേഷന് 2017 മാര്‍ച്ച് വരെയും കാലാവധിയുണ്ട്. ഇന്നുവരെ കമ്മിറ്റികള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പിരിച്ചുവിട്ടിട്ടില്ല.
ഭരണഘടനാവിരുദ്ധമായ നടപടിയാണിതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."