മുല്ലശ്ശേരി തോട് സംരക്ഷിക്കണമെന്ന്
അങ്കമാലി: നഗരസഭയുടെയും തുറവൂര്‍ ,മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളുടെയും പ്രധാന ജലസ്രോതസായ അങ്കമാലി മുല്ലശ്ശേരി തോടിനെ ശുദ്ധീകരിച്ച് സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കിടങ്ങൂര്‍ ഗാന്ധിനഗര്‍ റസിഡന്‍സ് അസോസിയേഷന് യോഗം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ജലസേചന മന്ത്രിയ്ക്ക് നിവേദനം നല്കുവാനും യോഗം തിരുമാനിച്ചു. അങ്കമാലി നിയോജക മണ്ഡലത്തിലെ പ്രധാന ജലസോത്രസായ മുല്ലശ്ശേരി തോട് ചെളിയും പായലും കോഴി, മീന്‍ തുടങ്ങിയവയുടെ മാലിന്യങ്ങള്‍ കൊണ്ടും മലിനപ്പെട്ടിരിക്കുകയാണ്.
അങ്കമാലി നഗരസഭയിലെയും തുറവൂര്‍, മൂക്കന്നൂര്‍, കറുകുറ്റി തുടങ്ങിയ പഞ്ചായത്തുകളിലെയും ജനങ്ങള്‍ കൃഷിക്കായും മറ്റും പ്രധാനമായി ആശ്രയിക്കുന്നത് മുല്ലശ്ശേരി തോടിനെയാണ്. ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ജനങ്ങള്‍ വേനല്‍ക്കാലത്ത് തുണികള്‍ അലക്കുന്നതിനും കുളിക്കുന്നതിനും ഇവിടെയെത്താറുണ്ട്.
എന്നാല്‍ ഇന്ന് ഈ വെള്ളത്തില്‍ ഇറങ്ങില്‍ ചൊറിച്ചലും മാരക രോഗങ്ങളും പിടിപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. അധികൃതര്‍ ആരും തന്നെ ശ്രദ്ധിക്കാതെ വന്നതുമൂലം നൂറ് മുതല്‍ നൂറ്റിയമ്പത് വരെ വീതിയുണ്ടായിരുന്ന ഈ തോട് പലരും കയേറിയ അവസ്ഥയും നിലവിലുണ്ട്. യോഗത്തില്‍ കിടങ്ങൂര്‍ ഗാന്ധിനഗര്‍ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ടി.പി ചാക്കോച്ചന് അദ്ധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."