റിലയന്‍സിനെ പങ്കാളിയാക്കിയത് കേന്ദ്ര സര്‍ക്കാരെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ്
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹൊളാന്ദേ.
റാഫേല്‍ യുദ്ധവിമാന നിര്‍മാതാക്കളായ ഡെസോള്‍ട്ട് ഏവിയേഷന്റെ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയത് ഇന്ത്യാ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 58,000 കോടിയുടെ റാഫേല്‍ യുദ്ധവിമാന കരാറില്‍ റിലയന്‍സിനെ ഫ്രാന്‍സ് ഏകപക്ഷീയമായി ഉള്‍പ്പെടുത്തിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൊളാന്ദേയുടെ അഭിപ്രായം ഫ്രഞ്ച് മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
അതേസമയം ഹൊളാന്ദേയുടെ അഭിപ്രായത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഫ്രഞ്ച് കമ്പനിയായ ഡെസോള്‍ട്ട് ഏവിയേഷനാണ് ഇന്ത്യയിലെ പങ്കാളിയായി റിലയന്‍സിനെ തീരുമാനിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഇന്ത്യയോ ഫ്രാന്‍സോ ഈ ഇടപാട് സംബന്ധിച്ച് നേരത്തെ തന്നെ പ്രതികരിച്ചതാണെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
റിലയന്‍സിനെ പങ്കാളിയായി നിശ്ചയിച്ചതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു പങ്കുമില്ല. എന്നാല്‍ ഹൊളാന്ദേയുടെ പരാമര്‍ശം കോടിക്കണക്കിന് രൂപയുടെ ഇടപാടിനെ വീണ്ടും രാഷ്ട്രീയ രംഗത്ത് വിവാദങ്ങള്‍ക്ക് വഴിവയ്ക്കും.
ഇന്നലെ ഫ്രഞ്ച് മാധ്യമങ്ങളാണ് ഹൊളാന്ദേയുടെ പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്തത്. കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കുന്നതില്‍ ഫ്രഞ്ച് സര്‍ക്കാരിന് ഒരു പങ്കുമില്ല. ഇന്ത്യാ സര്‍ക്കാരാണ് അവരെ പങ്കാളിയാക്കിയത്.
അരെയെങ്കിലും പങ്കാളിയാക്കുന്നതിന് ഫ്രാന്‍സിന് അധികാരമില്ല. തങ്ങളുടെ പങ്കാളിയെ മാത്രമേ തങ്ങള്‍ക്ക് നിര്‍ദേശിക്കാന്‍ അധികാരമുള്ളൂ എന്നാണ് ഹൊളാന്ദേ വ്യക്തമാക്കിയത്.
കരാറിനെതിരേ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായി എതിര്‍ക്കുന്നതിനിടയിലാണ് മുന്‍ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
2012ല്‍ കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ 590 കോടിയായിരുന്നു യുദ്ധവിമാനത്തിനായി നിശ്ചയിച്ചിരുന്നത്. 2015ല്‍ കരാര്‍ പുതുക്കിയപ്പോള്‍ ഇത് 1690 കോടിയായി വര്‍ധിച്ചു.
യുറോയുമായി രൂപ താരതമ്യം ചെയ്യുമ്പോള്‍ ഇത്തരത്തിലുണ്ടാകുമെന്ന് ഒരിക്കല്‍പോലും വിശ്വസിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തീവാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."