കാവൂട്ട് നാട്ടുത്സവം 21ന് നടക്കും
തൃശൂര്‍: കേരള സാംസ്‌കാരിക വകുപ്പ്, തൃശൂര്‍ ജില്ലാ പഞ്ചായത്ത്, ഉദിമാനം നാടന്‍ കലാസംഘം ആനന്ദപുരം എന്നിവരുടെ സഹകരണത്തോടെ ആട്ടോര്‍ അയ്യപ്പന്‍ കലാസമിതി സംഘടിപ്പിക്കുന്ന ഒമ്പതാമത് കാവൂട്ട് നാട്ടുത്സവം 21ന് നടക്കും. രാവിലെ 10ന് ആട്ടോര്‍ ഗ്രൗണ്ടില്‍ കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് തേശ്ശേരി നാരായണന്‍ കേളികൊട്ട് ഉദ്ഘാടനം ചെയ്യുന്നതോടെ നാട്ടുത്സവത്തിന് തുടക്കമാകും. 11ന് വിളംബര യാത്ര ആട്ടൂര്‍ അങ്കണ്‍വാടി പരിസരത്ത് പ്രോഗ്രാം ചെയര്‍മാന്‍ ബിജു ആട്ടോര്‍ ഉദ്ഘാടനം ചെയ്യും. കാവൂട്ട് നാട്ടുത്സവത്തിന് 27ന് രാവിലെ ഒമ്പതിന് മുടിയാട്ട കലാകാരി കാര്‍ത്ത്യായനി സത്യന്റെ നാമധേയത്തിലുള്ള നഗറില്‍ കൊടിയേറും. അനുമോദന സമ്മേളനം കോലഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ജെ ഷാജു ഉദ്ഘാടനം ചെയ്യും. 28ന് കാലത്ത് 10ന് കലാഭവന്‍ മണി നഗറില്‍ (തൃശൂര്‍ ടൗണ്‍ഹാള്‍) നാട്ടറിവ് നാട്ടുകൂട്ടം സെമിനാര്‍ നടക്കും. ഉച്ചക്ക് രണ്ടിന് സമൂഹ ചിത്രരചന പ്രശസ്ത ചിത്രകാരന്‍ പി എസ് ഗോപി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നാടന്‍ കലാമേള അരങ്ങേറും. അഞ്ചിന് സാംസ്‌കാരിക പൊതു സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. നിയമസഭാ മുന്‍ സ്പീക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ അധ്യക്ഷനാകും. സി.എന്‍ ജയദേവന്‍ എം.പി മുഖ്യാതിഥിയും കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ വിശിഷ്ടാതിഥിയുമായിരിക്കും. നാടന്‍ കലാകാരന്മാരെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറും കാവൂട്ട് നവസ്മൃതി സ്മരണിക പ്രകാശനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ നാഗേഷും നിര്‍വഹിക്കും. ബിജു ആട്ടോര്‍, കെ എന്‍ എ കുട്ടി, ടി.എ ശങ്കരന്‍കുട്ടി, വിപിന്‍ പി പരമേശ്വരന്‍, വിപീഷ് ഇരിങ്ങാലക്കുട വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."